0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 141.8K

എത്തിയിരുന്നു. രണ്ട് പേരും പരസ്പരം തള്ളി തുടങ്ങിയപ്പോൾ ഞാൻ ഇടയിൽ കയറി രണ്ട് പേരെയും മാറ്റി. നിഖിലിന്റെ നെഞ്ചിൽ തന്നെ രണ്ട് തള്ള് തള്ളി ഞാൻ അവനെ ദൂരേക്ക് മാറ്റി

'നിന്നോട് ഞാൻ നേരത്തെ പറഞ്ഞതാ എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് വിട്ടോളാൻ..'

'റോക്കി, നീ ഇതിൽ ഇല്ല.. '

'ഞാൻ ഏതിൽ ഉണ്ടെന്നും ഇല്ലെന്നും നീയാണോ തീരുമാനിക്കുന്നെ..?

'നീ എല്ലാവരുടെയും ഡാഡി കളിക്കാതെ, ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടേൽ അത് ഞങ്ങൾ തമ്മിൽ തീർത്തോളാം..'

അവൻ എന്നെ ഇതിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. അവന്റെ വർത്താനം കേട്ട് ടെമ്പർ തെറ്റി വാടാ എന്ന് പറഞ്ഞു രാഹുൽ അവന്റെ നേർക്ക് അടുത്തു. ഞാൻ അവനെ തള്ളി മാറ്റി നിഖിലിൽ നിന്നും മാറ്റി നിർത്തി

'നിനക്ക് അവനായി പ്രശ്നം ഉണ്ടേൽ ആണുങ്ങളെ പോലെ മുഖത്ത് നോക്കി പറയണം.. അല്ലേൽ തല്ലി തീർക്കണം. നിന്റെ പ്രശ്നം അതല്ലല്ലോ.. ടീമിൽ ഇല്ലാത്തതിന്റെ ചൊരുക്ക് അല്ലെ നീ ഇപ്പോൾ ഇവനെ കളിക്കിടയിൽ ചവിട്ടി തീർത്തത്.. അതും ഞാനും ഫൈസിയും ഇല്ലാത്ത ദിവസം തന്നെ.. നിന്നെ കൊണ്ടു എന്നെങ്കിലും ഇവനായി ഒരു ഡ്യുവൽ ജയിക്കാൻ പറ്റിയിട്ടുണ്ടോ.. ഇന്ന് ഒരു രണ്ട് തവണ എങ്കിലും നീ അവന്റേന്ന് ബോൾ റിക്കവർ ചെയ്തു എടുത്താൽ ഞാൻ നിന്നെ പഴയ പൊസിഷനിൽ ഇറക്കാൻ പറയാം.. പക്ഷെ നിനക്കും അറിയാം അത് ഉണ്ടാക്കാൻ നിന്നെ കൊണ്ട് പറ്റില്ലെന്ന്..'

ഞാൻ മെല്ലെ അവന്റെ തോളിൽ കൈ വച്ചു. തോളിൽ ഇരുന്ന കയ്യിൽ രൂക്ഷമായി ഒന്ന് നോക്കിയെങ്കിലും അത് തട്ടി മാറ്റാൻ അവൻ

💬 Comments

View all comments