Chapter Title : റോക്കി 2 [സാത്യകി]
നോക്കി ഒന്ന് കൊടുക്കാൻ എനിക്ക് പറ്റിയിരുന്നില്ല. അന്നിവളുടെ നഗ്നത ആവശ്യത്തിന് കാണാൻ അവസരം ഉണ്ടായിട്ടും കാണാഞ്ഞ ഞാൻ ഇപ്പൊ പൊതിഞ്ഞു കെട്ടിയ അവളുടെ ശരീരം കണ്ടു വെള്ളമിറക്കുന്നു. കളി ലക്ഷ്മി പുട്ട് പോലെ ജയിച്ചു. ജയിച്ചു കഴിഞ്ഞു ആ ആഹ്ലാദത്തിൽ അവളെന്നെ നോക്കി റാക്കറ്റ് ഉയർത്തി അഭിവാദ്യം ചെയ്തു. അവൾക്ക് അഭിനന്ദനം എന്ന നിലയിൽ ഞാനും തിരിച്ചൊരു സലാം കൊടുത്തു..
അതിന് ശേഷം ഞാനും ലക്ഷ്മിയുമായി കുറച്ചു കൂടി അടുത്തു. അത്ര വലിയ കമ്പിനി ഒന്നും ആയില്ലെങ്കിലും കോളേജിൽ എവിടെയെങ്കിലും വച്ചു കാണുമ്പോൾ ചിരിക്കുകയും വന്നു സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അന്നത്തെ ഫോൺ ഇഷ്യൂ ഞങ്ങൾ പാടെ മറന്നു. ഇഷാനി പഴയത് പോലെ എന്നോട് അധികം അടുപ്പം കാണിക്കാതെയായി. എന്ന് വച്ചു എന്നെ അവഗണിക്കൽ ഒന്നും ഇല്ലായിരുന്നു. ഇപ്പോളും അവൾക്ക് ഇവിടെയുള്ള ഏറ്റവും വലിയ കമ്പിനി ഞാൻ തന്നെ ആണ്. പക്ഷെ എപ്പോളും അടുത്ത് വന്നുള്ള ഇരുത്തവും വഴക്കുകളും ഒക്കെ ഇല്ലാതെ ആയി. അവളെന്നോട് സ്നേഹം ഒരുപാട് കാണിച്ച സമയത്താണ് എന്നോട് ഒരുപാട് പിണങ്ങിയിരുന്നത് എന്ന് ഞാൻ മനസിലാക്കി. ഇപ്പൊ കാണിക്കുന്ന ഒരു അകൽച്ചയിൽ എനിക്കവളെ കുറ്റം പറയാൻ പറ്റില്ല. അവളിപ്പോ മറ്റൊരാൾ വിവാഹം കഴിക്കാൻ ഉറച്ചു വച്ചിരിക്കുന്ന പെണ്ണാണ്. അത് കൊണ്ട് തന്നെ എന്നോട് ഒരുപാട് അടുത്ത് ഇടപഴകുന്നത് ശരിയുമല്ല. ഇതെല്ലാം അറിഞ്ഞിട്ടും എനിക്കവളെ കാണുമ്പോൾ പലപ്പോഴും പഴയത് പോലെ ആകണമെന്ന് തോന്നി പോകും. എന്റെ കയ്യകലത്തിൽ അവൾ വന്നിരിക്കുമ്പോൾ എന്നത്തേയും പോലെ ആ കൈകളിൽ തൊടണമെന്ന് തോന്നും. അതെല്ലാം ഒഴിവാക്കാൻ ഞാനും അവളിൽ നിന്ന്
💬 Comments
View all comments