0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 143.3K

എന്റെ കൈപ്പിടിയിൽ വന്നു ചേരും.. അതോർത്തു സുഖാലസ്യത്തിൽ ഞാൻ കിടന്നു.

ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഞാൻ വാട്സ്ആപ്പ് ചെക്ക് ചെയ്ത്.. ലക്ഷ്‌മി വേറെ മെസ്സേജ് ഒന്നും അയച്ചിട്ടില്ല.. ഒരുപക്ഷെ ബിസി ആയിരിക്കും. അല്ലെങ്കിൽ കൃഷ്ണ അടുത്ത് കാണും. അവളുടെ കാര്യം ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി. അവൾക്ക് എന്നോടൊരു താല്പര്യം ഉണ്ടെന്ന് എനിക്കും അറിയാവുന്നതാണ്.. എന്നിട്ടും ഞാൻ അവളുടെ ചേച്ചിയെ ഞെക്കി വിട്ടത് മനഃപൂർവം ആയിരുന്നില്ല.. ആ സമയത്ത് അങ്ങനെ സംഭവിച്ചു.. അല്ലെങ്കിൽ തന്നെ കൃഷ്ണ എന്നിൽ നിന്നും ഒരു റൊമാന്റിക് ട്രാക്ക് ആണ് പ്രതീക്ഷിക്കുന്നത്.. അതെനിക്ക് ഒരിക്കലും അവൾക്ക് കൊടുക്കാനും കഴിയില്ല.

വാട്സ്ആപ്പ് സ്ക്രോൾ ചെയ്തു പോയപ്പോളാണ് ഇഷാനിയെ ഞാൻ ഓർത്തത്.. ഈ കാര്യം അവൾ അറിയണോ..? ഞാൻ കുറെ നേരം ആലോചിച്ചു.. ഞാൻ മറ്റൊരാളുടെ ഒപ്പമാണ് എന്ന അവളറിയണം എന്ന് എനിക്ക് തോന്നി. ഞാനവൾക്ക് ഒരു മെസ്സേജ് ഇട്ടു. കുറച്ചു മിനിറ്റ് കഴിഞ്ഞ് അവളത് സീൻ ചെയ്തു എനിക്ക് റിപ്ലൈ തന്നു. പക്ഷെ അവളുടെ അടുത്ത് ഈ കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല. നാളെ ഒരു കാര്യം പറയാനുണ്ടെന്ന് മാത്രം ഞാൻ അവളുടെ അടുത്ത് സൂചിപ്പിച്ചു..

കോളേജിൽ വന്നപ്പോൾ അവളാ കാര്യം എന്നോട് തിരക്കിയെങ്കിലും പിന്നെ പറയാമെന്നു പറഞ്ഞു ഞാൻ സ്‌കൂട്ടായി.. ഈ കാര്യം രാഹുലിന്റെയും ആഷിക്കിന്റെയും അടുത്ത് പോലും എനിക്ക് ഇത് വരെ പറയാൻ പറ്റിയില്ല. എന്തോ ഭാഗ്യത്തിന് കൃഷ്ണ ഇന്ന് വന്നില്ല.. അവളുടെ മുഖം ഓർക്കുമ്പോ എനിക്ക് ഒരു ചടപ്പും തോന്നി. അവളിതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും

💬 Comments

View all comments