0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 144.5K

അവളുമാരെ വിശ്വസിക്കാൻ പറ്റില്ല എന്ന് ലച്ചു തന്നെ ആണ് എന്നോട് പറഞ്ഞത്.

'റോക്കി ഭായ് എന്താ കഴിഞ്ഞ മാച്ചിൽ കളിക്കാൻ ഇറങ്ങാഞ്ഞത്..?

ലച്ചുവിന്റെ ഒരു ഫ്രണ്ട് ഐശ്വര്യ എന്നോട് ചോദിച്ചു. യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ച് നടന്നോണ്ട് ഇരിക്കുവാണ്. ഞാൻ സ്‌ക്വാഡ് ൽ ഉണ്ടങ്കിലും ടീമിൽ കളിക്കാൻ ഇത് വരെ ഇറങ്ങിയില്ല.

'പിള്ളേർ കളിക്കട്ടെ.. എനിക്കൊന്നും സത്യത്തിൽ വയ്യ.. ഫൈസി നിർബന്ധിച്ചാണ് ഞാൻ പ്രാക്ടീസ് ന് വരെ നിൽക്കുന്നത്..'

'റോക്കി കളിക്കാൻ ഇറങ്ങും എന്ന് പറഞ്ഞാണ് ഇവൾ അത്രയും ദൂരം ഞങ്ങളെ കൊണ്ട് പോയത്.. അവിടെ ചെന്നപ്പോൾ നിങ്ങൾ കളിക്കാനും ഇറങ്ങിയില്ല..'

ഓരോ മാച്ചും ഓരോ കോളേജിൽ വച്ചാണ്. പ്രീ ക്വാർട്ടർ ആണ് അടുത്തിടെ കഴിഞ്ഞത്. അത് കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു. ഞാൻ ഇറങ്ങില്ല എന്ന് അറിഞ്ഞിട്ടും ലച്ചു എന്നെ കാണാൻ ചുമ്മാ അവിടെ ഇവരെയൊക്കെ കൂട്ടി വന്നിരുന്നു.. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് ലച്ചുവിന്റെ ഫ്രണ്ട് അലീന ഞങ്ങൾക്ക് മുന്നിലൂടെ പോയ ഒരു കൊച്ചിനെ വിളിച്ചത്

'ഹേയ് കരീഷ്മ.. ഇവിടെ വാ..'

അവളാ പെൺകുട്ടിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. അവൾ ഒരു ഭയത്തോടെ ഞങ്ങൾക്ക് അരികിലേക്ക് വന്നു. നല്ല കറുത്ത് സൈസ് ഉള്ള ഒരു പെണ്ണായിരുന്നു അവൾ

'റോക്കി ഭായ്.. ഇത് കരീഷ്മ.. ഞങ്ങളുടെ ജൂനിയർ ആണ്..'

ഞാൻ ആ പെങ്കൊച്ചിനെ ചിരിച്ചു കാണിച്ചു. അവൾ ഒരു ചിരി മുഖത്ത് വരുത്തി

'കരീഷ്മ.. വെറൈറ്റി പേരാണല്ലോ.. എനിക്ക് പണ്ടൊരു ബൈക്ക് ഉണ്ടായിരുന്നു ആ നെയിം..'

ഞാൻ പറഞ്ഞത് കേട്ട് അവളുമാർ എല്ലാം ചിരിച്ചു. ആ പെൺകൊച്ചു മാത്രം

💬 Comments

View all comments