0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 139.8K

രണ്ട് ദിവസം കഴിഞ്ഞാണ് അവൾ കോളേജിൽ വരുന്നത്. നൈസ് ആയി കൃഷ്ണയോട് തിരക്കിയപ്പോൾ അവൾക്ക് വയ്യ എന്നാണ് അറിയാൻ കഴിഞ്ഞത്. കോളേജിൽ വന്നപ്പോൾ അവൾ എന്നെ മൈൻഡ് ചെയ്തില്ല. അവളുടെ ചുറുചുറുക്കും പ്രസരിപ്പും ഒക്കെ നഷ്ടം ആയിരുന്നു. എവിടെ എങ്കിലും കൂട്ടുകാർക്ക് നടുവിൽ മിണ്ടാതെ ഇരിക്കുന്നത് കാണാം പലപ്പോഴും. അല്ലെങ്കിൽ ഒറ്റക്ക് ഏതെങ്കിലും മൂലയിൽ. ലക്ഷ്മിയേ പരിവാരങ്ങൾ ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് കാണാൻ കഴിയുന്നത് ഒരു അപൂർവ കാഴ്ച്ച തന്നെ ആയിരുന്നു. പലരും അവളുടെ മാറ്റം റിലേഷൻഷിപ്പിൽ വന്ന എന്തെങ്കിലും പ്രശ്നം ആണെന്നാണ് കരുതിയത്. എന്നാൽ എനിക്ക് മാത്രം യഥാർത്ഥ കാരണം അറിയാമായിരുന്നു. അവളെ കാണുമ്പോൾ ഞാനും പരമാവധി ഒഴിഞ്ഞു മാറി നടന്നു.

അന്നത്തെ സംഭവത്തിന്‌ ശേഷമാണ് ഞാൻ വീണ്ടും ജിമ്മിൽ പോയി തുടങ്ങിയത്. അവിടെ അടുത്ത് തന്നെ ഉള്ളൊരു മൾട്ടി ജിം ആയിരുന്നു. അത്യാവശ്യം പൊക്കവും വണ്ണവും ഒക്കെ ഉണ്ടെങ്കിലും സ്റ്റാമിന ആയിരുന്നു എന്നെ അലട്ടിയിരുന്നത്.. ജിമ്മിൽ പോകുന്നതിന് ഒപ്പം മിക്ക ദിവസവും രാവിലെ പുഷ്-അപ്പ് എടുക്കാനും തുടങ്ങി. പണ്ട് മുതലേ ഉള്ള ശീലമാണ്. ഇടക്ക് വച്ചു നിന്ന് പോകും, പിന്നെയും തുടങ്ങും. ടൗണിലെ മികച്ച ജിമ്മുകളിൽ ഒന്നായത് കൊണ്ട് അത്യാവശ്യം പോപ്പുലർ ആയ പലരും അവിടെ വരാറുണ്ടായിരുന്നു.

അങ്ങനെ ആണ് ഞാൻ അവിടെ ഒരുത്തിയെ ശ്രദ്ധിക്കുന്നത്. അവളെ എവിടെയോ കണ്ടു നല്ല പരിചയം ഉണ്ട്. പക്ഷെ എനിക്ക് അങ്ങ് മനസിലായുമില്ല. നല്ല നീളമുള്ള മെലിഞ്ഞ ഒരു ഐറ്റം. ചുവന്ന ചായം തേച്ച മുടിയും നീണ്ട കോലൻ മുഖവും ഒക്കെ ഉള്ള ഒരു സുന്ദരി. അവളുടെ

💬 Comments

View all comments