0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.2K

ഇട്ട കല്ലുകൾക്ക് തൊട്ട് സൈഡിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഇഷാനിയെ നോക്കി. രാവിലെ മുതൽ ഉള്ള എന്തോ അജ്ഞാതമായ സങ്കടവും വെയിൽ കൊണ്ടുള്ള ക്ഷീണവും മുന്നോട്ടുള്ള പൊക്കിനെ കുറിച്ചുള്ള ആവലാതിയുമൊക്കെ അവളെ വല്ലാതെ തളർത്തിയതായി തോന്നി. റോഡിനു അരികിലെ അടച്ചിട്ട ഒരു കടയുടെ തിണ്ണയിൽ ഞാൻ അവൾക്കൊപ്പം ഇരുന്ന് ഒരു അവസരത്തിനു വേണ്ടി നോക്കി ഇരിക്കുകയായിരുന്നു. ഇഷാനി മടുപ്പ് കൊണ്ടാവും പതിയെ മയങ്ങാൻ തുടങ്ങി. അവിടെ ഇരുന്നു തൂങ്ങി ആടുന്നത് കണ്ടു വിഷമം തോന്നി ഞാൻ അവളെ മെല്ലെ എന്റെ തോളിലേക്ക് ചായ്ച്ചു. ഉറക്കം കണ്ണിൽ പിടിച്ചു വന്നത് കൊണ്ട് അവൾ അതറിഞ്ഞില്ല. കുറച്ചു നേരത്തെ അവളുടെ ഒരു ചെറുമയക്കത്തെ ഭഞ്ചിച്ചു കൊണ്ട് ഒരു കാർ അവിടേക്ക് വന്നു. കാറിലുള്ളവർ കുറച്ചു ചെറുപ്പക്കാർ ആയിരുന്നു. അവർക്ക് മുന്നോട്ടു പോകണമെന്ന് പറഞ്ഞു സംസാരം ചെറിയൊരു വാഗ്വാദത്തിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതാണ് അവസരം..

ഉറക്കം ഉണർന്ന ഇഷാനി എന്റെ തോളിൽ നിന്നും ഇഷാനി മെല്ലെ അടർന്നു മാറി. ഒരു ജാള്യതയോടെ അവൾ എന്നോട് സോറി പറഞ്ഞു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ എഴുന്നേറ്റു..

'തിരിച്ചു പോയേക്കാം.. ഇവർ ഇന്നിനി വിടുമെന്ന് തോന്നുന്നില്ല. വൈകിട്ട് ബസ് ഓടി തുടങ്ങുമ്പോ ഞാൻ പൊക്കോളാം..'

ഇഷാനിയുടെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി..

'നീ കുറച്ചു സ്ട്രോങ്ങ്‌ ആയിട്ട് നിന്നാൽ നമുക്ക് തിരിച്ചു പോകേണ്ടി വരില്ല..'

'ഞാൻ എങ്ങനെ സ്ട്രോങ്ങ്‌ ആകണമെമെന്ന്..?

ഇഷാനിക്ക് ഒന്നും മനസിലായില്ല.

'ബൈക്കിൽ കയറി എന്നെ കെട്ടിപ്പിടിച്ചു ഇരിക്കണം. കണ്ണടച്ചോണം.. എന്ത് കേട്ടാലും കൈ വിടുകയോ കണ്ണ് തുറക്കുകയോ ചെയ്യരുത്..'

'നമ്മൾ എന്ത് ചെയ്യാൻ

💬 Comments

View all comments