Chapter Title : റോക്കി 2 [സാത്യകി]
തീർന്നു. ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ മറ്റവരും കുറച്ചു ദൂരത്തായി ഞങ്ങളെ ചേസ് ചെയ്തു വരുന്നുണ്ട്. രണ്ട് കൂട്ടർക്കും നടുവിൽ പെട്ടിരിക്കുകയാണ്. ഞാൻ ബ്രേക്ക് ആഞ്ഞു പിടിച്ചു. ബൈക്ക് പാളി ചെരിഞ്ഞു നിന്ന്. ഞങ്ങളെ കാത്തു നിൽക്കുന്ന പാർട്ടിക്കാരിൽ നിന്നും വണ്ടി തിരിച്ചു ഞാൻ ഞങ്ങളുടെ പിറകെ വരുന്ന പാർട്ടിക്കാർക്ക് നേരെ വണ്ടി എടുത്തു. അവർ ഞങ്ങളുടെ അടുത്തെത്തും മുമ്പേ എനിക്ക് മുന്നിൽ കണ്ട മറ്റൊരു ചെറു പാതയിലേക്ക് ഞാൻ വണ്ടി വെട്ടിച്ചു. ഇതല്ല ഞങ്ങൾക്ക് പോകേണ്ട വഴി. ഞങ്ങൾക്ക് പോകേണ്ട വഴി അവിടെ അവന്മാർ തടഞ്ഞു വച്ചിരിയ്ക്കുകയാണ്. ഇനി കാണുന്ന വഴിയിലൂടെ ഓടിക്കുക.. ഇവന്മാരുടെ കയ്യിൽ പെടാതെ ഇരിക്കുക. ഇത്തവണ ഞങ്ങളുടെ പിറകെ രണ്ട് വണ്ടികൾ ഉണ്ടായിരുന്നു. രണ്ട് സ്ഥലത്തെയും പാർട്ടിക്കാർ ഞങ്ങൾക്ക് പിന്നാലെ തെറി വിളിയും കൊലവിളയും ആയി പാഞ്ഞു വരുന്നു. അറിയാത്ത ഏതൊക്കെയോ ഊട് വഴികളിലൂടെ ഞാൻ മുന്നോട്ടു തന്നെ പോയി. ഈ വഴി ഒക്കെ എവിടെ എങ്കിലും അവസാനിച്ചാൽ പണി പാളുമെന്നു എനിക്ക് നല്ല ബോധ്യം ഉണ്ട്..
കാറുകൾ ഞങ്ങളുടെ പിന്നിൽ നിന്നും നഷ്ടം ആയത് വളരെ ഇടുങ്ങിയ ഒരു വഴിയിലൂടെ ഞങ്ങൾ പോയപ്പോളാണ്. ഒരു ചെറിയ കോളനി വഴി ഉള്ള റോഡാണ്. ഈ വഴി കാർ വരില്ല. പക്ഷെ ഞങ്ങൾ ശരിക്കും അതിൽ പെട്ട് പോയിരുന്നു. കാരണം കോളനിയിലേക്ക് ഒറ്റ വഴിയേ ഉള്ളു. ആ വഴി ആണ് ഞങ്ങൾ വന്നത്. ഇനി തിരിച്ചു ഇവിടെ നിന്ന് ഇറങ്ങണം എങ്കിൽ ആ വഴി തന്നെ പോകണം.. അവിടെ ഉറപ്പായും പാർട്ടിക്കാർ നിൽക്കുന്നുമുണ്ടാകും. എന്റെ
💬 Comments
View all comments