0%

Chapter Title : റോക്കി 2 [സാത്യകി]

Author : സാത്യകി Read All Parts 140.6K

തന്റെ സുഹൃത്താണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ രവിയച്ഛൻ എന്റെ കൈക്ക് പിടിച്ചു യാത്രയെ പറ്റി ഒക്കെ തിരക്കി. എനിക്ക് കുടിക്കാൻ ചായ എടുക്കാൻ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ ഉച്ചക്ക് കഴിച്ചില്ല എന്നറിഞ്ഞത്. ഫുഡ്‌ കഴിക്കാൻ വീട്ടിൽ കയറിയപ്പോൾ ആണ് വീടിന്റെ ചുമരിൽ താടി വച്ച ഒരാളുടെ ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അത് അവളുടെ പേഴ്സിൽ ഞാൻ കണ്ടിട്ടുള്ളതാണ്. അവളുടെ അച്ഛന്റെ പടം.

ഫുഡ്‌ അകത്തു ടേബിളിൽ ആയിരുന്നു. അവിടെ വച്ചാണ് എല്ലാവരെയും പരിചയപ്പെട്ടത്. ഇഷാനിയുടെ പേരമ്മ അവളെ കണ്ട ഉടനെ തന്നെ രണ്ട് ദിവസം മുമ്പ് വരാഞ്ഞതിന് അവളെ ശകാരിച്ചു. ബാക്കിയുള്ള പരിചയപ്പെടൽ എല്ലാം ഭക്ഷണം കഴിച്ചതിനു ശേഷം ആയിരുന്നു.

കല്യാണപ്പെണ്ണിനെ ആണ് ആദ്യം അവളെനിക്ക് പരിചയപ്പെടുത്തി തന്നത്. തമ്മിൽ കണ്ട ഉടനെ അവർ രണ്ടും കെട്ടിപിടിച്ചു വട്ടം കറങ്ങി. ഇഷാനിയുടെ ഇവിടുത്തെ ഏറ്റവും വലിയ കൂട്ടായിരുന്നു അവളുടെ പാറു ചേച്ചി. ഈ ചേച്ചിയുടെ ഫേസ്ബുക് ഐഡിയിൽ ആണ് ഞാൻ പണ്ട് ഇഷാനി വയലിൻ വായിക്കുന്നത് കണ്ടത്.

'നീ വന്നില്ലെങ്കിൽ ആര് എനിക്ക് മൈലാഞ്ചി ഇട്ടു തരുമെന്ന് ഓർത്തു വിഷമിച്ചു ഇരിക്കുക ആയിരുന്നു ഞാൻ..'

കെട്ടിപ്പിടുത്തം വിടാതെ പാറു പറഞ്ഞു

'ഞാൻ വരാതെ നിന്റെ കല്യാണം നടക്കുവോ മോളെ..'

ഇഷാനി പാറുവിനെ ഞെക്കി പൊട്ടിക്കുന്ന പോലെ കെട്ടിപിടിച്ചു. ചേച്ചി ആണെങ്കിലും ഇഷാനിയുടെ അത്രയും നീളം പാർവതിക്ക് ഇല്ലായിരുന്നു. നിറവും ഇഷാനിക്ക് തന്നെ ആയിരുന്നു. എന്നാൽ ഇഷാനി ശരിക്കും അവളുടെ ചേച്ചിയുടെ മുന്നിൽ തോറ്റു പോകുന്നത് നീണ്ടു വിടർന്ന പനങ്കുല പോലെ എന്നൊക്കെ പറയാവുന്ന മുടിയുടെ

💬 Comments

View all comments