0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 109.4K

ഇത് ആരും അറിയില്ല എന്ന്..'

അവൾ എന്നെ കൊണ്ട് സത്യമിടീക്കൻ നോക്കി

'എന്റെ വായിൽ നിന്ന് അറിയില്ല. പോരേ.. നിനക്ക് അവളെ പേടിയാണോ..?

ഞാൻ വെറുതെ ചോദിച്ചു

'പേടിയൊന്നുമല്ല. ഇത് പക്ഷെ അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് അറിയില്ല..'

പദ്മ പറഞ്ഞു

'നിങ്ങൾ വഴക്കുണ്ടാക്കാറുണ്ടോ..?

ലച്ചു എന്നോട് പറഞ്ഞിട്ടുള്ളത് അവർ അങ്ങനെ വഴക്ക് ഒന്നും ഉണ്ടാക്കാറില്ല എന്നാണ്. പദ്മ എന്താണ് പറയുന്നത് എന്നറിയാൻ ഞാൻ ചുമ്മാ ചോദിച്ചു

'അവളും കിച്ചുവും ചിലപ്പോ ഒന്നും രണ്ടും പറഞ്ഞു എന്തേലും ഉടക്കുന്നത് കാണാം. സീരിയസ് ആയിട്ട് ഒന്നുമല്ല. അതൊക്കെ പെട്ടന്ന് വിടും. എന്നോട് അവൾക്ക് ചേച്ചി എന്നുള്ള ബഹുമാനം ഒന്നും ഇല്ലേലും അടി ഉണ്ടാക്കാൻ വരാറില്ല. പിന്നെ ആകെ കൂടെ അടി എന്ന് പറയാൻ ബാഡ്മിന്റൺ കളിക്കുമ്പോ ആണ്..'

'ആഹാ നീയും ബാഡ്മിന്റൺ കളിക്കുമോ..?

ഞാൻ ആകാംക്ഷയോടെ ചോദിച്ചു

'എന്ത് ചോദ്യം ആണ്. ലച്ചുവിനെ ഒക്കെ തോൽപിച്ചു തൊപ്പി ഇടീച്ചിട്ടുണ്ട് ഞാൻ..'

പദ്മ അഭിമാനത്തോടെ പറഞ്ഞു

'ലച്ചുവിനെക്കാൾ നന്നായി നീ കളിക്കുമോ..?

ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ലച്ചു ബാഡ്മിന്റൺ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടേലും

'നിനക്ക് വിശ്വാസം ഇല്ലേ..? ലച്ചു ഒന്നും എനിക്കൊരു ഇര അല്ലായിരുന്നു..'

'അമ്പോ..'

അവളെ പ്രശംസിക്കുന്ന തരത്തിൽ ഞാൻ തമാശക്ക് പറഞ്ഞു

'അല്ലേലും ഞാൻ എല്ലാ കളിയും ഡോമിനേറ്റ് ചെയ്തേ കളിക്കാറുള്ളു..'

ദ്വയാർഥത്തിൽ അവൾ എന്നോട് ചേർന്നു കിടന്നു പറഞ്ഞു

'അതെനിക്ക് തോന്നി..'

ഞാനും കുറച്ചു ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു

'രണ്ടാമത് ഒരു അങ്കത്തിന് കൂടി തയ്യാറാണോ..?

പദ്മയുടെ കടി മാറിയിട്ടില്ല എന്ന്

💬 Comments

View all comments