0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

നിനക്ക് അവിടെ കോഴ്സ് കംപ്ലീറ്റ് ചെയ്യാമല്ലോ..'

'ഞാൻ ഇത് പിന്നെയും പകുതിക്ക് വച്ചു നിർത്തി വരാനോ..? എന്നെ നാട്ടിൽ നിർത്താനാണ് ചെന്നൈ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നത്. ഇനി ബാംഗ്ലൂർ എന്ന് പറഞ്ഞാൽ സമ്മതിക്കില്ല അച്ഛൻ..

'അച്ഛന്റെ കാര്യം നീ പിന്നെ ചിന്തിക്ക്. നിനക്ക് താല്പര്യം ഉണ്ടോ എന്ന് പറ..'

ലച്ചു എന്റെ ഉത്തരത്തിനായി എന്നെ നോക്കി

'നമ്മുടെ കോളേജും ഇവിടുത്തെ പിള്ളേരെയും ഒക്കെ വിട്ടു പെട്ടന്ന് പോകുക എന്ന് പറഞ്ഞാൽ.. ഒരു വിഷമം ഉണ്ട്. നിനക്ക് അറിയാമല്ലോ.. നീ അഞ്ചു കൊല്ലം ഇവിടെ അല്ലേ പഠിച്ചെ..'

'കോളേജും കൂട്ടുകാരും ഒക്കെ അവിടെ നിക്കട്ടെ. എന്നേക്കാൾ വലുതല്ലല്ലോ അവരൊന്നും.. ബാംഗ്ലൂർ ഞാനില്ലേ.. നമുക്ക് അടിച്ചു പൊളിക്കാം അവിടെ. അവിടെ ആകുമ്പോൾ കിച്ചുവിന്റെ ശല്യവും ഇല്ല..'

ലക്ഷ്മിയുടെ കണ്ണീർ കൊണ്ട് മൂടിയ മുഖം അത് പറഞ്ഞപ്പോൾ തെളിഞ്ഞു. അവളോട് ഞാൻ എന്ത് മറുപടി കൊടുക്കും..?

'അതിപ്പോ... എന്നാലും ഒരു മടി ഇവിടെ വിട്ടു പോരാൻ..'

ഞാൻ എന്റെ വിസമ്മതം അവളെ എങ്ങനെ അറിയിക്കും എന്ന് വാക്കുകൾ കിട്ടാതെ ഒന്ന് പമ്മി..

'അത്രക്ക് വിട്ടു പോരാൻ എന്നേക്കാൾ വലുതായി ഈ കോളേജിൽ എന്താ നിനക്ക് ഉള്ളത്..?

ലക്ഷ്മിയുടെ ആ ചോദ്യത്തിന് ഉത്തരം എന്നോണം പൊടുന്നനെ ഇഷാനി ഞങ്ങൾക്ക് അരികിൽ പ്രത്യക്ഷപ്പെട്ടു. അവൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് ഞങ്ങൾ ശ്രദ്ധിച്ചതേ ഇല്ല. എന്തെങ്കിലും കാര്യം പറയാനാവും ഇഷാനി ഓടിക്കിതച്ചു എന്റെ അടുക്കൽ വന്നതെന്ന് എനിക്ക് തോന്നി. എന്നാൽ എന്റെ അടുത്തെത്തിയതും എന്നോട് ഒന്നും പറയാതെ എന്റെയും ലക്ഷ്മിയുടെയും ഇടയിലുള്ള ചെറിയ

💬 Comments

View all comments