0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

കൃഷ്ണയുമെല്ലാം തിരിച്ചു നാട്ടിൽ വന്നത്. അതിനിടയിൽ ലച്ചു അവസരം കിട്ടുമ്പോൾ ഒക്കെ എനിക്ക് മെസ്സേജ് അയക്കുകയും വിളിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ ഞങ്ങൾക്ക് രണ്ടാൾക്കും അത് പോരായിരുന്നു. അവൾ നാട്ടിൽ വന്നതിന്റെ പിറ്റേന്ന് തന്നെ ഞങ്ങൾ കൂടി. അത്രയും ദിവസത്തെ കണക്ക് ഞങ്ങൾ കളിച്ചു തീർത്തു. ലച്ചു തിരിച്ചു വന്നു കഴിഞ്ഞു ആണ് ലൈഫിലെ വിരസത ഒക്കെ കുറെയൊക്കെ മാറിയത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ കോളേജ് തുറന്നു കഴിഞ്ഞു ഞങ്ങളുടെ സമാഗമം കുറഞ്ഞു. മനഃപൂർവം അല്ലെങ്കിലും തമ്മിൽ കാണാനുള്ള അവസരം മെല്ലെ മെല്ലെ കുറഞ്ഞു വന്നു. ഇടയ്ക്ക് ലച്ചുവുമായുള്ളത് അവസാനിപ്പിച്ചാലോ എന്നൊക്കെ ഞാൻ ചിന്തിച്ചു. അതിന് കാരണം അവൾ തന്നെ ആയിരുന്നു. ഇടയിൽ ഇമോഷണൽ അറ്റാച്മെന്റ് വേണ്ട എന്ന് അവൾ തന്നെ പറഞ്ഞു തുടങ്ങിയ ബന്ധം ഇപ്പൊ കുറെയൊക്കെ അതിര് വിട്ടു പോകുന്നുണ്ട്. ലച്ചു ഇവിടെ വിട്ടു പോകാത്തത് ഞാൻ കാരണം ആണെന്ന് എനിക്ക് നല്ലത് പോലെ അറിയാം. ബാംഗ്ലൂർ പോകണമെങ്കിൽ ഞാൻ കൂടെ വരണം എന്ന അവളുടെ നിർബന്ധം ഇത് വരെ മാറിയിരുന്നില്ല.

കോളേജ് തുറന്നു കഴിഞ്ഞാണ് ഇഷാനിയെ പിന്നെ ഞാൻ കാണുന്നത്. അതിനിടയിൽ ഒന്ന് രണ്ട് വട്ടം ടെക്സ്റ്റ്‌ ചെയ്തു എന്നല്ലാതെ അവളായി എനിക്ക് അധികം കോൺടാക്ട് ഇല്ലായിരുന്നു.. കോളേജ് തുറന്നു കഴിഞ്ഞു അവളുടെ എന്നോടുള്ള മനോഭാവത്തിൽ കുറച്ചൊക്കെ മാറ്റം വന്നത് പോലെ എനിക്ക് തോന്നി തുടങ്ങി. കല്യാണ ആലോചന വന്നപ്പോൾ മുതൽ എന്റെ അടുത്ത് അവൾ ഇട്ടിരുന്ന ഒരു അകലം മെല്ലെ അവൾ കുറയ്ക്കുന്നത് പോലെ. പഴയത് പോലെ അല്ലെങ്കിലും അവൾ എന്റെയൊപ്പം

💬 Comments

View all comments