0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.6K

കിതപ്പോടെ അവളെ കെട്ടിപിടിച്ചു. എന്റെ കയ്യിൽ ഒരുമ്മ തന്നിട്ട് കൈ എടുത്തു മാറ്റി അവൾ ബാത്‌റൂമിലേക്ക് പോയി. എനിക്ക് നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞാൻ അവിടെ തന്നെ കിടന്നു. ഫ്രഷ് ആയി ലച്ചു തിരിച്ചു വന്നപ്പോളും ഞാൻ നഗ്നനായി കട്ടിലിൽ കിടക്കുകയായിരുന്നു. അവളെന്റെ നെഞ്ചിലേക്ക് തല വച്ചു കിടന്നു ഫോണിൽ നോക്കി. അവൾ ഇൻസ്റ്റയിൽ വല്ലോം കയറി സമയം കളയുവാണെന്ന് കരുതി ഞാൻ കണ്ണടച്ചു മയക്കം പിടിച്ചു തുടങ്ങിയപ്പോളാണ് ഫോണിൽ ഫുട്ബോൾ കളിയുടെ ആരവം ഞാൻ കേൾക്കുന്നത്. അവൾ ഫോണിൽ കളി കാണുകയാണ്. അതും എൽ-ക്ലാസ്സിക്കോ. എന്റെ ഇഷ്ട ടീമായ ബാഴ്സിലോണയും അവളുടെ ഇഷ്ട ടീമായ റയൽ മാഡ്രിടും തമ്മിലുള്ള മത്സരം..

'നീ കാണുന്നില്ലേ..?

ഞാൻ ബാഴ്‌സയുടെ കളി കാണാറില്ലേ എന്ന ആശ്ചര്യത്തിൽ അവൾ ചോദിച്ചു

'കാണാറുണ്ട്. രാവിലെ എഴുന്നേൽക്കണ്ട കൊണ്ട് ഇത് കാണുന്നില്ല. എന്തായാലും ഞങ്ങൾ ജയിക്കുമല്ലോ..'

ഞാൻ പറഞ്ഞു

'ഉവ്വ.. നോക്കിക്കോ.. ഇന്ന് നിങ്ങളെ ഗ്രൗണ്ടിൽ തൂറ്റിക്കും..'

ലച്ചു എന്നെ എരിവ് കേറ്റാനായി പറഞ്ഞു

'നാലും അഞ്ചും ഒക്കെ ആയി ഒരുപാട് തൂറ്റിച്ചു തന്നിട്ടില്ലേ പണ്ട്. അധികം ഡയലോഗ് അടിക്കാതെ അത് കൊണ്ട്..'

'പഴയത് പറയാൻ ആണേൽ എനിക്കുമുണ്ട്. നീ ഇപ്പോളത്തെ കാര്യം പറ.. ഇന്ന് നിന്റെ ബാഴ്സ ജയിക്കില്ലെന്ന് ഞാൻ പറയുന്നു..'

അവൾ വാശിയോടെ പറഞ്ഞു

'ജയിക്കുമെന്ന് ഞാൻ പറയുന്നു..'

എനിക്കും ചെറിയ വാശി കയറി തുടങ്ങി

'എന്നാൽ ബെറ്റ് വയ്ക്കാം..?

വാശി മൂത്ത് ലച്ചു നേരെ എഴുന്നേറ്റ് ഇരുന്ന് എന്നോട് ചോദിച്ചു

സാധാരണ ബെറ്റ് ലൊന്നും ഒരു കമ്പം തോന്നാഞ്ഞു

💬 Comments

View all comments