Chapter Title : റോക്കി 4 [സാത്യകി]
നിന്ന എന്നിൽ നിന്നും ഒഴിഞ്ഞു മാറി അവൾ വീണ്ടും പുറത്തേക്ക് പോകാൻ തുനിഞ്ഞു
'എന്നാൽ നിക്ക്.. ഞാൻ കൊണ്ട് പോയി വിടാം..'
ഞാൻ കോഫി ജനൽപ്പടിയിൽ വച്ചിട്ട് പറഞ്ഞു
'വേണ്ട.. ഞാൻ പൊക്കോളാം..'
അവൾ എന്തോ ഒരു വികാരവും ഇല്ലാത്ത സ്വരത്തിൽ പറഞ്ഞു. ഞാൻ അധികം നിർബന്ധിക്കാൻ പോയില്ല. തലേന്നത്തെ പെർഫോമൻസിന്റെ ഓർമ കിട്ടിയപ്പോൾ ഉള്ള ചളിപ്പ് ആണ് അതെന്ന് എനിക്ക് തോന്നി. കോളേജിൽ വരുമ്പോൾ അതെല്ലാം എണ്ണി എണ്ണി അവളെ വാരണം എന്ന് ഞാൻ മനസ്സിൽ കരുതി..
ആ പ്രതീക്ഷയിൽ ആണ് ഞാൻ കോളേജിലേക്ക് പോയത്. പക്ഷെ അവളെ അവിടെ ഞാൻ മിസ്സ് ചെയ്തു. അന്ന് അവൾ വന്നതേ ഇല്ല. ഞാൻ ഫോണിൽ ട്രൈ ചെയ്തെങ്കിലും നോ റിപ്ലൈ.. വൈകിട്ട് വെറുതെ അവളുടെ ഷോപ്പിൽ ഒന്ന് പോയി നോക്കിയപ്പോൾ അവിടെയും അവൾ വന്നിട്ടില്ല. എന്നെ അവിടുത്തെ ചേച്ചിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അവളെവിടെ എന്ന് സാധാരണ പോലെ തിരക്കി. അവൾ രണ്ട് ദിവസം ലീവ് പറഞ്ഞു എന്നും നാട്ടിൽ പോയി എന്നും അവിടെ നിന്നുമാണ് ഞാൻ അറിഞ്ഞത്. അവളുടെ വീടിന് അടുത്തൂടെ പോയപ്പോൾ അവൾ അവിടെ ഇല്ല എന്ന് തന്നെ എനിക്ക് തോന്നി. എന്നാലും അവൾ പെട്ടന്ന് എന്തിനാണ് നാട്ടിൽ പോയത്..? എന്തെങ്കിലും എമർജൻസി ഉണ്ടായി കാണുമോ..? എനിക്ക് ഒന്നും മനസിലായില്ല
രണ്ട് ദിവസം കഴിഞ്ഞു അവൾ വരുമെന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്തു. എന്നാൽ മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും അവൾ വന്നില്ല. എനിക്കെന്തോ ഉള്ളിൽ ഒരു പന്തികേട് പോലെ തോന്നി. അവൾ സാധാരണ
💬 Comments
View all comments