0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

ആണ്..'

'അതിപ്പോ നിനക്കും ബാധകം അല്ലേ..?

ആഷിക്ക് ചോദിച്ചു

'എടാ എന്റെ കാര്യം വിട്.. നിന്റെ കാര്യം തന്നെ നോക്ക്. അഞ്ചാറു ദിവസം പാത്തുമ്മ ആയി അടിച്ചു പൊളിക്കാം.. അതൊക്കെ മിസ്സ്‌ ചെയ്യാൻ പോകുവാണോ..?

ഞാൻ ചോദിച്ചു

'ഞാൻ പറഞ്ഞല്ലോ.. പോകുവാണേൽ നമ്മൾ മൂന്നും അല്ലേൽ ആരും പോണില്ല..'

അവൻ പറഞ്ഞു

'നീയൊക്കെ ചുമ്മാ വാശി ഇടാതെ.. ഞാൻ ഗോകുവിനെ വിളിക്കട്ടെ.. നിങ്ങൾ ഉണ്ടെന്ന് പറയാൻ പോവാ..'

ഞാൻ ഫോൺ എടുത്തു ഗോകുലിനെ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്

'ഞങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് അറിയാം. നീ ഇടപെടേണ്ട..'

ആഷിക്ക് പറഞ്ഞത് എനിക്ക് പെട്ടന്ന് ഫീൽ ആയി

'നീയെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..?

ഞാൻ ചോദിച്ചു

'ഒരു പെണ്ണ് വരുന്നില്ലെന്ന് വച്ചു നിനക്ക് വരാതെ ഇരിക്കാമെങ്കിൽ ഞങ്ങൾക്കും നീയില്ലാത്തത് കൊണ്ട് വരാതെ ഇരിക്കാം.. നിനക്ക് വലുത് അവളല്ലേ.. അവൾ ഉണ്ടേൽ അല്ലേ നീ എല്ലായിടത്തും വരുള്ളൂ..'

രാഹുൽ മുഖം കറുപ്പിച്ചു സംസാരിച്ചു..

അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കത് പെട്ടന്ന് ഫീലായ്. ഞാൻ എന്റെ ഫീലിംഗ്സ് മാത്രം നോക്കി നടന്നപ്പോ അത് അവരെ എങ്ങനെ അഫ്ക്റ്റ് ചെയ്യുമെന്ന്ഞാൻ ചിന്തിച്ചില്ല

ഗോകുൽ ഫോൺ എടുത്തതും അപ്പോളാണ്..

'ഹലോ.. എന്താടാ..?

'ഡാ ടൂറിനുള്ള സീറ്റ് ഒക്കെ ഫൈനലൈസ് ആക്കിയോ..?

ഞാൻ ഗോകുലിനോട് ചോദിച്ചു

'ഇല്ല.. നീ ഉണ്ടോ..? സീറ്റ് ഒന്നും പ്രോബ്ലം അല്ലടാ.. നീ വാ..'

അവൻ ഞാൻ ഉണ്ടെന്ന ആവേശത്തിൽ പറഞ്ഞു

'മ്മ്.. മൂന്ന് പേര് കൂടെ ഉണ്ട്.. ഞാനും ആഷിക്കും രാഹുലും..'

ഞാൻ അവന്മാരെ നോക്കി പറഞ്ഞു

💬 Comments

View all comments