0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

ശ്രുതി അവളുടെ കൈ പിടിച്ചു നിർബന്ധിച്ചു

'അവൻ കാരണം ഒന്നുമല്ല.. എനിക്ക് വരാൻ താല്പര്യം ഇല്ല..'

ഇഷാനി കുറച്ചു പരുക്കൻ ആയി സംസാരിച്ചു

'എന്തിനാടി കള്ളം പറയുന്നേ.. അവനാണ് റീസൺ എന്ന് എല്ലാവർക്കും അറിയാം.. അവനെ ഒഴിവാക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ അങ്ങനെ ആയിക്കോ,, ഇനി അവന്റെ കാര്യത്തിൽ ഞങ്ങൾ നിന്നെ നിര്ബന്ധിക്കില്ല.. പക്ഷെ ടൂറിന്റെ കാര്യം വരുമ്പോൾ നീ ഒഴിവാക്കുന്നത് ഞങ്ങളെ എല്ലാം അല്ലെ..? ഞങ്ങളും നിന്റെ ഫ്രണ്ട്സ് അല്ലെ..?

അർജുനെതിരെ ഇട്ട അതെ സൈക്കോളജിക്കൽ മൂവ് ഇഷാനിക്ക് എതിരെയും ആഷിക്ക് പ്രയോഗിച്ചു. പക്ഷെ അത് തിരിച്ചടിച്ചത് മറ്റൊരു വിധത്തിൽ ആയിരുന്നു

'അവൻ എന്നോട് മിണ്ടുന്ന കൊണ്ടല്ലേ നിങ്ങളും എന്നോട് മിണ്ടി തുടങ്ങിയത്. ഇപ്പോളും ഈ വന്നു നിർബന്ധിക്കുന്നത് എല്ലാം അവനു വേണ്ടി തന്നെ അല്ലെ.. അല്ലാതെ എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അത്ര ആഗ്രഹം ഉണ്ടായിട്ടാണോ..?

പെട്ടന്ന് വന്ന ഏതോ ഒരു മൂഡിൽ ഇഷാനി അങ്ങനെ പറഞ്ഞു

'നീ എന്താ ഇങ്ങനെ സംസാരിക്കുന്നെ. അർജുൻ ഇവിടെ വരുന്നതിന് മുമ്പ് ഞാൻ നിന്റെ അടുത്ത് സംസാരിക്കാൻ വന്നിട്ടില്ലേ..? കമ്പിനി ആകാൻ വന്നിട്ടില്ലേ..? അപ്പോളൊക്കെ നീയാണ് അവോയ്ഡ് ചെയ്തത്.. എല്ലാവരുടെയും കൂട്ടത്തിൽ നീ എന്നെ കൂട്ടരുതായിരുന്നു..'

ശ്രുതി വേദനയോടെ പറഞ്ഞു. ശ്രുതി പറഞ്ഞത് സത്യം ആണല്ലോ എന്ന് ഇഷാനി ചിന്തിച്ചു. ആരും തന്നെ മൈൻഡ് ആക്കാതെ ഇരുന്നപ്പോ പോലും ശ്രുതി തന്നോട് അടുത്തിടപഴകാൻ വന്നിട്ടുണ്ട്. ഒരിക്കലും താൻ അവളോട് അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു.. താൻ വാവിട്ട് പറഞ്ഞു പോയതിനെ ഓർത്തു ഇഷാനിക്ക് കുറ്റബോധം തോന്നി..

💬 Comments

View all comments