Chapter Title : റോക്കി 4 [സാത്യകി]
അത് പുറത്തു കാണിച്ചില്ല എന്ന് മാത്രം..
'ഡാ എനിക്ക് ഷഡി വേണം.. ഞാൻ പുതിയത് ഒന്നും വാങ്ങിയില്ല
മറന്ന് പോയി..'
വണ്ടി വിടാൻ മിനിട്ടുകൾ മാത്രം സമയം ഉള്ളപ്പോൾ ആണ് ഏറ്റവും അത്യന്താപേഷികം ആയ കാര്യം താൻ മറന്നെന്നു രാഹുൽ ഓർത്തത്..
'നീ ഇത് ഇപ്പോളാണോ വാണമേ പറയുന്നത്..?
ഞാൻ ദേഷ്യപ്പെട്ടു. വണ്ടി എടുക്കാൻ സമയം ആകുന്നു.. ഇപ്പോൾ കടയിൽ പോകാൻ പോയാൽ താമസിക്കും
'ഞാൻ രാവിലെ വാങ്ങിക്കാൻ ഇരുന്നതാ.. മറന്ന് പോയി.. ഇപ്പോളാ ഓർത്തത്..'
അവൻ പറഞ്ഞു
'ഇനിയിപ്പോ തുണിക്കടയിൽ ഒക്കെ പോകണ്ടേ.. ടൈം എടുക്കും..'
ആഷിക്ക് പറഞ്ഞു
'ദേ ആ വളവിൽ കുറെ വഴിയോര കച്ചവടക്കാർ ഉണ്ട്.. അവിടെ ചെന്നാൽ കിട്ടും..'
ഞാൻ പറഞ്ഞു
'വഴി സൈഡിൽ നിന്ന് വാങ്ങണോ..?
രാഹുൽ ചോദിച്ചു
'അല്ലടാ ഈ സമയം ഇല്ലാത്ത സമയത്ത് നിനക്ക് ജോക്കിയുടെ ഷോപ്പിൽ കൊണ്ട് പോയി അളവെടുത്തു ഇടീപ്പിച്ചു കൊണ്ട് വരാം.. എണീറ്റ് വാടാ കോമാളി പെട്ടന്ന്..'
ആഷിക്ക് അവന്റെ താടിയിൽ തട്ടി വിളിച്ചു. ഞങ്ങൾ അവിടേക്ക് നടന്നു. കുറച്ചു ദൂരമേ ഉള്ളു. ടൂർ അവളില്ലാതെ വിരസം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.. പക്ഷെ ഈ രണ്ട് വാണങ്ങൾ എന്റെ രണ്ട് സൈഡിലും ഉണ്ടേൽ ഫൺ തന്നെ ആകും മൊത്തത്തിൽ..
രാഹുൽ അവിടെ കണ്ട ഒരു കച്ചവടക്കാരോട് ഷഡിക്ക് വില പേശുമ്പോൾ ഞങ്ങൾ രണ്ടും വെറുതെ വേറെ ഒരിടത്തു നിന്ന് രണ്ട് ബനിയൻ നോക്കുകയായിരുന്നു.. ഇവിടെ കച്ചവടം ചെയ്യാൻ ഇരിക്കുന്നവരിൽ കൂടുതലും ഹിന്ദിക്കാരാണ്.. ഞാൻ ഹിന്ദിയിൽ കച്ചവടക്കാരനോട് സംസാരിക്കുമ്പോൾ ആണ് രാഹുൽ ഓടി
💬 Comments
View all comments