0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

ഇനി ഞാൻ മുടി മുറിച്ചു ഹൂഡി ഇട്ട് വന്നാലേ നിനക്ക് അപ്പീൽ അകത്തൊള്ളോ..?

അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു

'നീ ഇങ്ങനെ ഒന്നും പറയാതെ.. ഞാൻ പറഞ്ഞല്ലോ അവളല്ല ശരിക്കും പ്രശ്നം...'

ഞാൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു

'പക്ഷെ ഇത് മുന്നോട്ടു പോകുമ്പോൾ എന്നെങ്കിലും നീ എന്നോട് ഇപ്പോളുള്ളതിൽ കൂടുതൽ ആയി എന്തെങ്കിലും ചോദിച്ചാൽ ഞാൻ ഹെല്പ്ലെസ്സ് ആണ്.. ഒരിക്കലും എന്നിൽ നിന്നൊരു റൊമാൻസ് നീ എസ്‌പെക്ട് ചെയ്യരുത്..'

'നോ.. ആ കാര്യം പറഞ്ഞു ഞാൻ നിന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. നിന്റെ ഉള്ളിൽ എന്നെങ്കിലും അങ്ങനെ ഒരു ഇഷ്ടം വന്നാൽ എന്നോട് പറയാതെ പോവരുത് എന്ന് മാത്രം വാക്ക് താ..'

അവൾ കണ്ണ് തുടച്ച എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

'ഓക്കേ.. സമ്മതിച്ചു.. ഇപ്പോൾ ഇന്നാ ഇത് വച്ചോ.. കരഞ്ഞത് ആരും അറിയില്ല..'

ഞാൻ കയ്യിൽ ഉണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു അവളുടെ മുഖത്ത് വച്ചു. അവൾ ഒരു മങ്ങിയ ചിരി ചിരിച്ചു

'നിനക്ക് ഞാൻ നിന്നെ ഇതിലേക്ക് ഫോഴ്സ് ചെയ്തത് പോലെ തോന്നുന്നുണ്ടോ..?

അവൾ ചോദിച്ചു

' നീ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട.. എന്തായാലും ഇല്ലാത്ത ഇഷ്ടം ഞാൻ നിന്റെ അടുത്ത് അഭിനയിക്കില്ല..'

ഞാൻ പറഞ്ഞു

കൂളിംഗ് ഗ്ലാസ് വച്ചെങ്കിലും ആ കറുത്ത ഫ്രെയിമിനുള്ളിൽ അവളുടെ കണ്ണുകളിലെ നനവ് വറ്റി കാണുമെന്ന് ഞാൻ കരുതി.

അന്ന് പിന്നെയും കുറച്ചു ദൂരം യാത്ര ഉള്ളത് കൊണ്ട് ഞങ്ങൾ സംസാരിച്ചില്ല. ബന്ധം സീരിയസ് ആകാതെ ഈ കാര്യം ആരും അറിയണ്ട എന്ന് ഞാൻ അവളോട്

💬 Comments

View all comments