0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

വാങ്ങാനാണ്..? വാങ്ങാൻ ഉള്ള ഒരാൾ എന്തായാലും ഞാൻ കൊടുത്താൽ വാങ്ങാൻ പോണില്ല. വഴിയിൽ ഇടയ്ക്ക് വച്ചു ഏതോ കടയുടെ ഉള്ളിൽ നിന്നും കൃഷ്ണ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു

'ഒന്നും വാങ്ങിയില്ലേ..?

അവൾ ചോദിച്ചു

'നിനക്ക് വെല്ലോം വേണോ..?

ഞാൻ ചോദിച്ചു

അതിന്റെ അർഥം അവൾക്ക് മനസിലായി. എനിക്ക് വാങ്ങി കൊടുക്കാൻ ഉള്ളവരെല്ലാം ഇവിടെ ഉണ്ട്.

'എനിക്ക് കുറെ കാര്യം നീ വാങ്ങി തരണം. അല്ല നീയൊന്നും വാങ്ങിയില്ലേ..?

'ഇല്ല..'

ഞാൻ മറുപടി പറഞ്ഞു

'അവൾക്ക് എന്തെങ്കിലും വാങ്ങിയോ..?

അവൾ ഇഷാനിയെ പറ്റിയാണ് ചോദിച്ചത്

'കൊടുത്താലും വാങ്ങില്ല. പിന്നെ എന്തിനാണ്..?

'അത് കൊടുത്താൽ അല്ലേ അറിയൂ. നീ എന്തെങ്കിലും കൊണ്ട് വരുമെന്ന് വിചാരിച്ചാണ് അവൾ ഇരിക്കുന്നത് എങ്കിലോ..?

കൃഷ്ണ തിരിച്ചു ചോദിച്ചു

'നിനക്കെന്താ അവളോട് ഇപ്പോൾ പെട്ടന്നൊരു ഇഷ്ടം..?

എനിക്ക് സത്യത്തിൽ അത് മനസിലായില്ല

' എനിക്കിപ്പോ അതിന് അവളോട് ദേഷ്യം ഒന്നുമില്ലല്ലോ.. നീ അവളോട് എന്നേക്കാൾ ഇമ്പോർട്ടൻസ് കൊടുക്കുമ്പോ എനിക്ക് ദേഷ്യം വരുമായിരുന്നു.. ഇനിയാ പ്രശ്നം ഇല്ല..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവൾ ഇഷാനിക്ക് വേണ്ടി എന്തെങ്കിലും വാങ്ങാൻ പറഞ്ഞു എന്നെ ഓരോ കടയും കയറ്റി ഇറക്കി. ഒടുവിൽ ഒരു കടയിൽ വച്ചു നല്ല വെള്ളാരംകല്ലുകളും ചില്ല് കൊത്തി മിനുക്കിയ കല്ലുകളും ചേർത്ത് വച്ച പോലെ ഉള്ള കയ്യിലിടുന്ന ഒരു ഓർണമെന്റ് അവൾ എടുത്തു

'ഇത് അവൾക്ക് നല്ലോണം ചേരും..'

അവൾ അത് സ്വന്തം കയ്യിൽ ഇട്ട് നോക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. ഇഷാനി അത് വാങ്ങുമോ ഇല്ലയോ എന്ന് അറിയില്ല എങ്കിലും ഞാനത് വാങ്ങി..

💬 Comments

View all comments