Chapter Title : റോക്കി 4 [സാത്യകി]
ചെന്ന്.. അവിടെ മാനേജർ ഒക്കെ അവളുടെ കൂടെ വന്നത് കൊണ്ട് എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ചു. പിന്നെ ഞങ്ങളുടെ പ്രൈവസി ഓർത്തു അവൾ സ്വന്തമായി സാധനങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞത് കൊണ്ട് പുറകെ ഉണ്ടായിരുന്ന രണ്ട് മൂന്ന് ജോലിക്കാർ തിരിച്ചു പോയി.
കുറെയൊക്കെ തപ്പി നടന്നിട്ട് അവൾ ലാസ്റ്റ് അവിടെ നിന്ന് എനിക്കൊരു ലോങ്ങ് ഡ്രസ്സ് വാങ്ങി. ഞാൻ സാധാരണ അതൊന്നും ഇടാറില്ല. അതവളോട് പറഞ്ഞെങ്കിലും അവൾ കേട്ടില്ല
'ഒന്ന് ഇട്ട് നോക്ക്. നിനക്ക് ചേരും. അത്യാവശ്യം നല്ല സൈസ് ഉള്ളത് കൊണ്ട് ഇട്ടാൽ നല്ല എടുപ്പ് ആയിരിക്കും..'
അത് പറഞ്ഞു എന്നെ നിർബന്ധിച്ചു കൊണ്ട് അവൾ ട്രയൽ റൂമിൽ കയറ്റി. അവളും എന്റെയൊപ്പം കയറി.. അതിൽ എനിക്ക് ചെറിയൊരു ബുദ്ധിമുട്ട് തോന്നി. പിന്നെ ഓർത്തു അവളുടെ കടയല്ലേ, അവളോട് ആരെന്ത് ചോദിക്കാൻ.. സൊ ആ ഇഷ്യൂ ഇല്ല
ഞാൻ ഷർട്ട് ഊരി മാറ്റി ബനിയൻ ഇടാൻ നോക്കിയപ്പോൾ ആണ് അവൾ മുമ്പ് ചോദിക്കാൻ വച്ചിരുന്ന ചോദ്യം എന്നോട് ചോദിച്ചത്.
'ഈ നെഞ്ചിലെ 'അനാരാ' ആരാണ്..?
നെഞ്ചിൽ പച്ച കുത്തിയ പേരിലേക്ക് നോക്കി ഞാൻ പറഞ്ഞു
'അതൊരു ജിന്നാണ്..!
'എന്നോട് പറയാൻ പറ്റാത്ത ആരെങ്കിലും ആണോ..?
അവൾ അല്പം നിരാശയോട് ചോദിച്ചു
'ഒരിക്കലും അല്ല. പക്ഷേ പറയാൻ പ്രയാസം ഉള്ളോരാളാണ്..'
ഞാൻ ബനിയൻ ഇട്ട് കൊണ്ട് പറഞ്ഞു. ഒന്നാമത് എനിക്ക് മൂഡ് ശരിയല്ല. അപ്പോൾ എന്നെ കൊണ്ട് മുഷിപ്പിക്കുന്ന കഥ പറയിക്കണ്ട എന്ന് കരുതി അവൾ പിന്നെ അത് ചോദിച്ചില്ല
'എന്റെ ഐഡിയ ഏറ്റില്ല അല്ലേ..?
അവൾ
💬 Comments
View all comments