Chapter Title : റോക്കി 4 [സാത്യകി]
അവൾ എന്നോട് ചോദിച്ചു
'അറിയില്ല. ഈ മാല എവിടയോ കണ്ടത് പോലെ ഉണ്ട്. പക്ഷെ ഓർമ കിട്ടുന്നില്ല..'
ഞാൻ പറഞ്ഞു
'ഒരു ക്ലൂ തരാം. ഇവിടുത്തെ ഒരു സൂപ്പർ സ്റ്റാർ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ ഇട്ട മാലയാണ് ഇത്.. അതും ആ സൂപ്പർ സ്റ്റാർ എനിക്ക് പേർസണൽ ആയി തന്ന മാല ആണ്..'
അവൾ ആവേശത്തോടെ പറഞ്ഞു
'സൂപ്പർ ഹിറ്റ് മൂവി എന്ന് പറയുമ്പോ എന്തായാലും ഞാൻ കണ്ടിട്ടുണ്ട്.. അപ്പോൾ അതാണ് ഒരു ഓർമ എവിടയോ കണ്ടത് പോലെ.. അല്ല ഇതെങ്ങനെ നിന്റെ കയ്യിൽ കിട്ടി..?
'അത് ഞാൻ കുഞ്ഞിലേ പടത്തിന്റെ ഷൂട്ടിങ് കാണാൻ പോയപ്പോ ഈ സൂപ്പർ സ്റ്റാർ എനിക്ക് തന്നതാ. അന്ന് പാക്കപ്പ് ആയിരുന്നു. ഏറ്റവും കുഞ്ഞു ഞാനായത് കൊണ്ട് എനിക്ക് തന്നു. അത് പറഞ്ഞു അവളുമാരെ രണ്ടിനെയും ഞാൻ പണ്ട് ഒത്തിരി വിഷമിപ്പിക്കുമായിരുന്നു നിങ്ങൾക്ക് തന്നില്ല എന്ന് പറഞ്ഞു..'
'ഓ... അങ്ങനെ ഹിസ്റ്ററി ഉള്ള മാല ആണോ..?
'മ്മ്.. അവർക്ക് ഇടാൻ പോലും കൊടുക്കില്ലായിരുന്നു. അത്രക്ക് കെയർ ചെയ്തു കൊണ്ട് വന്നതാ. ഇപ്പോളും ഒരു കുഴപ്പവും ഇല്ല. അതാണ് നിനക്ക് എന്റെ ഗിഫ്റ്റ്..'
അവൾ സന്തോഷത്തോടെ പറഞ്ഞു
'പക്ഷെ ഇത് നിനക്ക് കിട്ടിയത് അല്ലേ..?
ഞാൻ ചോദിച്ചു
'അതേ.. ഞാൻ ഒരാൾക്കും കൊടുക്കില്ല എന്ന് കരുതി ഇരുന്നതാ. ഇപ്പോൾ നിനക്ക് തന്നു. ഇനി ഷർട്ട് കളഞ്ഞത് പോലെ എന്റെ ഗിഫ്റ്റ് എവിടെയും നീ കൊണ്ട് പോയി കളയരുത്. അതാണ് ഈ സ്റ്റോറി പറഞ്ഞു തന്നത്..'
അവൾ ചെറിയ ഗൗരവത്തോടെ ചിരിച്ചു കൊണ്ട്
💬 Comments
View all comments