Chapter Title : റോക്കി 4 [സാത്യകി]
തയ്യാറെടുത്തു..
ഫൈനൽ ഞങ്ങളുടെ കോളേജിൽ വച്ചായിരുന്നു.. അതിന്റെ ഒരു അഡ്വാന്റേജ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു മത്സരം. വെയിൽ അത്ര കാഠിന്യതിൽ ഒന്നും അല്ല. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ട്.. ഞങ്ങളുടെ എതിരാളികൾ ആയ എസ് എൻ കോളേജ് ടീം നേരത്തെ തന്നേ എത്തിയിരുന്നു. മാച്ച് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പാണ് അവരുടെ കോളേജിൽ നിന്നും രണ്ട് ബസിൽ ആളുകൾ കളി കാണാൻ വന്നത്. ഇത്രയും ദൂരം കളി കാണാൻ തന്നേ വരണം എങ്കിൽ അവരുടെ സ്പിരിറ്റ് അന്യായം തന്നെ എന്ന് ഞാൻ ഊഹിച്ചു. ആൺകുട്ടികളും പെൺകുട്ടികളുമായി ഒരു പട തന്നെ ഉണ്ടായിരുന്നു.. ഗ്രൗണ്ടിന് ചുറ്റും ഉള്ള പടവുകളിൽ കളി കാണാൻ എത്തിയവർ ഗാലറിയിൽ എന്ന പോലെ സ്ഥാനം പിടിച്ചു. ആളെണ്ണത്തിൽ ഞങ്ങളുടെ കോളേജ് ആയിരുന്നു മുന്നിൽ എങ്കിലും എസ് എൻ കോളേജിൽ നിന്നും ബസ് പിടിച്ചു വന്ന പിള്ളേരുടെ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു..
അവർ ഒരു മഞ്ഞ ജേഴ്സി ആണ് ധരിച്ചിരിക്കുന്നത്.. ഞങ്ങളുടേത് നീല ആണ്.. കളി തുടങ്ങാൻ കുറച്ചു മിനിറ്റ്കൾ കൂടിയേ ഉള്ളു.. എന്റെ കണ്ണുകൾ എല്ലായിടത്തും ഇഷാനിയെ തിരഞ്ഞു. അവളെ ഇന്നത്തെ ദിവസം താൻ കണ്ടില്ല. അവൾ ഉറപ്പായും കളി കാണാൻ വരേണ്ടത് ആണ്. ഇന്നത്തെ തിരക്കിനിടയിൽ അവളെ വിളിക്കാനും സാധിച്ചില്ല. എന്റെ തിരക്ക് ഓർത്താവും അവളും എന്നെ തപ്പി വന്നുമില്ല..
ഇഷാനിയെ തിരയുന്ന കണ്ണുകൾക്ക് മുന്നിലേക്കാണ് കൃഷ്ണ ഒരു പുഞ്ചിരിയോടെ ഓടി എത്തിയത്.. യൂണിവേഴ്സിറ്റി ഫൈനൽ മാച്ച് കോളേജിൽ നടക്കുന്നത് കൊണ്ട് പിള്ളേർ ഒട്ടുമിക്ക പേരും ജേഴ്സി
💬 Comments
View all comments