0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.1K

അവനെ കെട്ടിപിടിച്ചു കിടക്കുന്നത് വരികയും ചെയ്തു. അവൻ പറയുന്നത് സത്യം തന്നെ ആവണം. അപ്പോൾ താൻ അവനെ തല്ലിയാൽ അത് വലിയ തെറ്റാണ്. ആ പഴയ തെറ്റ് തനിക്ക് വീണ്ടും ആവർത്തിക്കാൻ വയ്യാതെ നിസ്സഹായയായ ഇഷാനി അർജുനോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു

'പ്ലീസ് ഈ കയ്യൊന്ന് മാറ്റുമോ..?

'നീയാണോ എന്നെ കെട്ടിപ്പിടിച്ചത്.. അത് പറ..?
ഞാൻ വാശി കളയാതെ ചോദിച്ചു

'ഞാൻ അല്ല..'
അവൾ ദുർബലമായ ഒരു കള്ളം പറഞ്ഞു. അത് പൊളിക്കാൻ വളരെ എളുപ്പം ആണെന്ന് എനിക്ക് തോന്നി

'എങ്കിൽ കള്ളം പറഞ്ഞു നിന്നെ കെട്ടിപ്പിടിച്ച എന്നെ രണ്ട് പൊട്ടിക്ക്.. അപ്പോൾ കൈ വിടാം..'

'എടാ പ്ലീസ്....'
അവൾ വീണ്ടും അപേക്ഷയുടെ സ്വരത്തിൽ കേണു

'എന്ത് സ്വപ്നം ആയിരുന്നു മോൾ കണ്ടത്..?
ഞാൻ ചോദിച്ചു

'സ്വപ്നമോ..?
കാര്യം മനസിലാകാതെ അവൾ ചോദിച്ചു

'ആ.. നേരം വെളുത്തപ്പോൾ നീ സ്വപ്നത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ പേരൊക്കെ പറയുന്നുണ്ടായിരുന്നു.. എന്താ കണ്ടത്..?

അത് കേട്ടതും ഇഷാനിക്ക് ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എന്ന് തോന്നി പോയി. കാരണം അവൻ അത് പറഞ്ഞപ്പോൾ തന്നെ അവൾക്ക് സ്വപ്നത്തിന്റെ ഓർമ കിട്ടിയിരുന്നു. ഈശ്വരാ അതെങ്ങാനും ഇവൻ കേട്ടോ..? എങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല..

'ഞാൻ... ഞാൻ.. സ്വപ്നം ഒന്നും കണ്ടില്ല..'
അവൾ വിക്കി പറഞ്ഞു

'ഓർമ ഇല്ലെങ്കിൽ സ്വപ്നത്തിൽ പറഞ്ഞ ചില ഡയലോഗ് ഒക്കെ ഞാൻ പറഞ്ഞു തരാം. അപ്പോൾ ഓർമ വരുമോ എന്ന് നോക്കാമല്ലോ..'
അത് കേട്ടതും ഇഷാനിക്ക് നാണക്കേട് കൊണ്ട് തുണിയില്ലാതെ അവന്റെ മുന്നിൽ നിക്കുന്ന പോലെ

💬 Comments

View all comments