Chapter Title : റോക്കി 5 [സാത്യകി]
ആയിരുന്നു എന്റെ തീരുമാനം.. പക്ഷെ അത് വേണ്ടി വന്നില്ല.. കതക് തുറന്നു അവൾ പുറത്ത് വന്നു. അവൾ ഡ്രസ്സ് മാറിയിരുന്നു. കയ്യിൽ അവളുടെ ബാഗും ഉണ്ട്.. ആ തീരുമാനം എനിക്ക് മനസിലായി..
'എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ പറ്റുമോ..?
ഞാൻ അവൾക്ക് വട്ടം നിന്ന് ചോദിച്ചു.. അവൾ ഒഴിഞ്ഞു മാറി പോകാൻ ശ്രമിച്ചു. ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു..
'ഇഷ...'
പെട്ടന്ന് ഞാൻ അങ്ങനെ വിളിച്ചപ്പോ അവൾ കണ്ണ് ചുവപ്പിച്ചു എന്നെ നോക്കി..
'ഇഷാനി.. പ്ലീസ്.. ഒന്ന് കേൾക്ക് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്ന്..'
ഞാൻ വിളിച്ച പേര് മാറ്റി വിളിച്ചു.. ഇനി ആ പേര് വിളിക്കാൻ ഒരുപക്ഷെ എനിക്ക് അവകാശം ഇല്ലായിരിക്കും.. അവൾ പക്ഷെ ഒന്നും പറയാതെ കൈ വിടീക്കാൻ ശ്രമിച്ചു
'എടി നീ ഒന്ന് ഇവിടെ ഇരിക്ക്.. എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് നീ പൊക്കോ.. ഞാൻ തടയില്ല..'
പക്ഷെ അതിനും അവൾ എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല. ഒരു നൂറ് തവണ ഞാൻ പിന്നെയും പറഞ്ഞു നോക്കി. അവൾ മറുത്തൊന്നും പറയാതെ കൈ വിടീക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്നു. ബലം കൊണ്ട് മാത്രം എനിക്കവളെ പിടിച്ചു നിർത്താൻ കഴിയുള്ളു എന്നായിരുന്നു അതിനർത്ഥം..
'എന്നാൽ നീ പോ.. എനിക്ക് പറയാൻ ഉള്ളതൊന്നും കേൾക്കണ്ട.. എന്റെ സൈഡ് കൂടി കേൾക്കാൻ നിനക്ക് പറ്റുന്നില്ല എങ്കിൽ പൊക്കോ..'
ഞാൻ കൈ വിട്ടു ശബ്ദം ഉയർത്തി പറഞ്ഞു.. എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. എങ്ങനെയോ വായിൽ നിന്ന് വീണു
പോകാൻ കുതറിയ ഇഷാനി അവിടെ തന്നെ നിന്നു. ബാഗ് സോഫയിൽ വച്ചു അവൾ അവിടെ ഇരുന്നു.. എന്നെ കേൾക്കാൻ അവൾ തയ്യാറാണ്
'എടി ഞാൻ നിന്നെ പറ്റിക്കാൻ ഒന്നും നോക്കുവല്ല.. ഞാൻ നിന്നെ ചീറ്റ് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?
അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
'എനിക്ക് നിന്നെ വിശ്വാസം ആണ്. ഒറ്റ കാര്യം നീ പറഞ്ഞാൽ ഞാൻ പോവില്ല.. ഇപ്പൊ നടന്നത് ഒന്നും സത്യം അല്ല എന്ന് പറ.. ഞാൻ കേട്ടതും കണ്ടതും ഒന്നും നടന്നിട്ടില്ല എന്ന് പറ. ഞാൻ ഇവിടെ തന്നെ നിക്കാം..'
അവൾ എന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.
'നീ കണ്ടതും കേട്ടതും ഒക്കെ സത്യം ആണ്.. എന്റെ മിസ്റ്റേക്ക് ആണ്.. അല്ല എന്ന് ഞാൻ പറയില്ല. പക്ഷെ ഞാൻ ഇത് നിന്നോട് മനഃപൂർവം മറച്ചു വച്ചതല്ല.. ഞാൻ പലതവണ നിന്നോട് ഇത് പറയാൻ വന്നതാണ്.. നീ പക്ഷെ ഇത് പറയണ്ട പറയണ്ട എന്ന് വച്ചു നീട്ടി കൊണ്ട് പോയി. ഞാൻ ഉറപ്പായും ഇത് നിന്നോട് പറഞ്ഞേനെ..'
'ശരി.. നീ എന്നെ ചീറ്റ്
💬 Comments
View all comments