Chapter Title : റോക്കി 5 [സാത്യകി]
എന്നോട് കുറച്ചു കൂടി ചേർത്തൂ..
'ഡാ ഇങ്ങനെ കെട്ടിപ്പിടിക്കല്ലേ.. എനിക്ക് ശ്വാസം മുട്ടും..'
അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ മെല്ലെ കൈ അയച്ചു.. ഞങ്ങൾ പിന്നെയും എത്ര നേരം സംസാരിച്ചു കിടന്നു എന്ന് ഓർമയില്ല.. നേരം പുലരുവോളം അങ്ങനെ മിണ്ടി കിടന്നു.. പിന്നെ മെല്ലെ ഞങ്ങൾ ഉറക്കം പിടിച്ചു.. രാവിലെ ഉണർന്നപ്പോൾ തലേന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ ആണ് എനിക്ക് തോന്നിയത്. ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരമായ സ്വപ്നം..
ഞാൻ കണ്ണ് തിരുമ്മി എണീറ്റപ്പോളേക്കും അടുക്കളയിൽ നിന്നും അവളെനിക്ക് കോഫി കൊണ്ട് വന്നിരുന്നു.. രാവിലെ തന്നെ കുളിച്ചു സുന്ദരി ആയിട്ട് ആയിരുന്നു ഇഷാനിയുടെ നിൽപ്പ്.. രാവിലെ അവളുടെ പിറകെ കിന്നരിച്ചു ചെന്നെങ്കിലും അടുക്കളയിലെ പണികളുടെ തിരക്ക് കൊണ്ട് അവൾ എന്നെ അടുപ്പിച്ചില്ല. എന്നെ ഉന്തി തള്ളി അവൾ ബാത്‌റൂമിൽ കയറ്റി..
ഡിസംബറിലെ നല്ല തണുത്ത വെളുപ്പാൻകാലത്ത് എല്ല് പൊടിയുന്ന കുളിരുള്ള വെള്ളത്തിൽ കുളിക്കുമ്പോ ആണ് ഞാൻ മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്. ഇഷാനി കൃഷ്ണയുടെ കാര്യം ഇപ്പോൾ അറിയണ്ട എന്ന് പറഞ്ഞെങ്കിലും ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് അവളോട് അത് പറഞ്ഞെ പറ്റൂ. ഏറ്റവും സേഫ് ആയി അവളോട് അത് പറയാനുള്ള വഴികൾ ഞാൻ ഇപ്പോൾ തന്നെ ആലോചിച്ചു തുടങ്ങി.. ഞാൻ പറയാതെ മറ്റേതെങ്കിലും വഴി അവൾ അതറിഞ്ഞാൽ അത് വലിയ കുഴപ്പം ആകും. അങ്ങനെ അറിയാനുള്ള സാധ്യത കൃഷ്ണയോ ലക്ഷ്മിയോ വഴി മാത്രം ആണ്. അവര് രണ്ടും നിലവിൽ ഇപ്പോൾ സ്ഥലത്തില്ല. പക്ഷെ അവരെപ്പോൾ ലാൻഡ് ചെയ്യും എന്ന് പറയാൻ കഴിയില്ല. ആ ഒരു
💬 Comments
View all comments