Chapter Title : റോക്കി 5 [സാത്യകി]
എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു....
ഇവിടമായുള്ള എല്ലാ ബന്ധങ്ങളും ഞാൻ അറുത്തു കളഞ്ഞു പോകാൻ ഒരുങ്ങിയതാണ്. എല്ലാവരുടെയും നല്ലതിന് അതാണ് ശരിയായ തീരുമാനം എന്ന് എനിക്ക് തോന്നി. ആ തീരുമാനം ശരിയാക്കാൻ രണ്ട് ചുവട് വച്ചു മുന്നിലുള്ള ട്രെയിനിൽ കയറി എനിക്ക് എന്നുന്നേക്കും ഇവിടെ നിന്ന് അപ്രത്യക്ഷ്യമാകാൻ കഴിയും.. പക്ഷെ ഇപ്പോൾ വന്ന കോളിൽ ഇഷാനിക്ക് എന്തോ അപകടം സംഭവിച്ചു എന്ന് പറയുന്നു.. ട്രെയിൻ അടുത്ത പച്ചക്കോടി വീശി നീങ്ങുന്നത് വരെയേ എനിക്ക് തിരഞ്ഞെടുക്കാൻ സമയമുള്ളൂ.. പക്ഷെ അത്രയും നേരമൊന്നും വേണ്ടായിരുന്നു എനിക്ക് ഈ കാര്യത്തിൽ തിരഞ്ഞെടുക്കാൻ.. എനിക്ക് വേണ്ടി മുരണ്ട് കൊണ്ട് മുന്നോട്ടു പോകാൻ വിറളി പിടിച്ചു നിൽക്കുന്ന ട്രെയിനിനെ ഉപേക്ഷിച്ചു ഞാൻ ഇഷാനി ഉണ്ടെന്ന് പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. എല്ലായ്പോഴും അതങ്ങനെ തന്നെ ആയിരുന്നു.. എത്ര അകന്നു പോയാലും ഞങ്ങൾ വീണ്ടുമേതെങ്കിലും വഴികളിൽ സന്ധിച്ചു.. വിധികളാൽ ബന്ധിക്കപ്പെട്ടവർ.....!
ഫോൺ വിളിച്ച പയ്യൻ അവൾക്ക് വലിയ പരുക്കൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും എനിക്കൊരു സമാധാനവും കിട്ടിയില്ല. എത്ര അപകടം നടന്നാലും നമ്മൾ ദൂരത്തു ആണെങ്കിൽ ആശ്വസിപ്പിക്കാൻ ആൾക്കാർ അങ്ങനെ പറയുമെന്ന് എനിക്കറിയാം.. ഹോസ്പിറ്റലിൽ എത്തുന്നത് വരെ എന്നെ സമാധാനിപ്പിക്കാൻ രാഹുൽ കുറെ പാട് പെട്ടു.
ഹോസ്പിറ്റലിൽ ചെന്നു ആ പയ്യനെ വിളിച്ചപ്പോ കാഷ്വാലിറ്റിയുടെ മുമ്പിൽ വരാൻ പറഞ്ഞു. ഞങ്ങൾ അവിടെ
💬 Comments
View all comments