0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

ഇതിന്റെ സീരിയസ്നെസ് അറിയാത്തത് കൊണ്ടാണ്. നമ്മൾ ഇവിടെ പെട്ടിക്കട അല്ല നടത്തുന്നത്. നിന്റെയോ ഉത്തരവാദിത്തപ്പെട്ട വേറെ ആരുടെയും കണ്ണ് വരാത്തത് കൊണ്ട് ഇവിടെ എന്തോ തരികിട നടക്കുന്നുണ്ട്.. അതെന്താണ് എന്ന് ഞാൻ ഉടനെ തന്നെ കണ്ടു പിടിക്കും..'

'നീ പറഞ്ഞത് ശരിയാ.. ഉത്തരവാദിത്തപ്പെട്ട ആളുകൾ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും.. പിന്നെ ആളുകൾ അടിച്ചു മാറ്റുന്നെങ്കിൽ മാറ്റട്ടെ എന്നാണ് എനിക്ക്. ഞങ്ങൾ ഇതൊന്നും എല്ലാം നേരായ രീതിയിൽ ഉണ്ടാക്കിയത് ഒന്നുമല്ല. അത് കൊണ്ട് ഇവിടുന്ന് എന്തെങ്കിലും തുരുമ്പ് പോകുമ്പോൾ ചങ്ക് പറിയുന്ന വേദന ഒന്നും എനിക്കില്ല..'

ഞാൻ വളരെ ശാന്തമായി പറഞ്ഞു. ഒരു മുതലാളി സ്വന്തം സ്‌ഥാപനത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് ആദ്യം ആയി കേട്ട് ഫൈസി അന്തം വിട്ടു.

'ഇത് പൈസയുടെ ഇടപാട് മാത്രം ആയി എനിക്ക് തോന്നുന്നില്ല. ഇത് വേറെന്തോ ആണ്.. '

അത് എന്താണെങ്കിലും കണ്ടു പിടിക്കുമെന്ന ദൃഡനിശ്ചയത്തിൽ ഫൈസി പറഞ്ഞു

'നിനക്ക് അത് സജീവ് ചേട്ടനോട് പറയാൻ മേലെ..?

ഞാൻ മാനേജറേ ഉദ്ദേശിച്ചു ചോദിച്ചു

' എല്ലാരും കണക്കാ..'

ഫൈസി എന്തോ മനസിൽ വച്ചു പറഞ്ഞു

'പുള്ളി ഇവിടെ പത്തു പതിനഞ്ചു വർഷം ആയി ഉള്ള ആളാണ്. അത്ര കുഴപ്പക്കാരൻ ആയിട്ടൊന്നും ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഇനി നീ ഈ പറയുന്ന രീതിയിൽ എന്തെങ്കിലും പ്രശ്നം കാണുവാണേൽ വേറെ ആരോടും പറയണ്ട, നേരിട്ട് എന്നോട് തന്നെ പറ...'

അവൻ അത്രയും ആകുലപ്പെടുമ്പോ അത് അംഗീകരിച്ചു കൊടുത്തില്ലെങ്കിൽ ശരിയാവില്ലല്ലോ.. ഇഷാനിയോട് പെട്ടന്ന് തിരിച്ചു ചെല്ലാമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവനോട് യാത്ര പറഞ്ഞു ഇറങ്ങാൻ

💬 Comments

View all comments