0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 143.3K

അതൊക്കെ ആകും കാരണം.. എന്തായാലും കുറച്ചു ദിവസം കൂടി അവൾ ഇവിടെ ഉണ്ട്.. ഇനി അത്രയും ദിവസം ഇമ്മാതിരി കാര്യങ്ങൾ ഒന്നും തന്റെ കയ്യിൽ നിന്നും വരാതെ നോക്കണം..

എന്റെ ഏറ്റവും വലിയ പേടി ഞാനൊരു കാമൻ ആണെന്ന് അവൾ ചിന്തിച്ചു കാണുമോ എന്നാണ്. അനുവാദം ഇല്ലാതെ ഒരു പെണ്ണിന്റെ മുലയ്ക്ക് കയറി പിടിക്കുക എന്ന് കൂടി വച്ചാൽ... അതിപ്പോ പ്രേമിക്കുന്ന പെൺകൊച്ചു ആണേൽ തന്നെ എന്തൊരു മോശം ആണ്.. എനിക്ക് എന്റെ തൊലി ഉരിഞ്ഞു നിലത്ത് വീഴുന്ന ലെവൽ നാണക്കേട് തോന്നി..

പക്ഷെ ഞാൻ അത്രയും വലിയ മോശം കാര്യം ചെയ്തിട്ടും അവൾ എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ ആണ് നോക്കിയത്.. അങ്ങനൊരു പെങ്കൊച്ചിനോട് ഇത്രയും മ്ലേച്ഛകരമായ രീതിയിൽ പെരുമാറിയതിന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. ഇനി ഞങ്ങൾ രണ്ടും പഴയ പോലെ ആകില്ലേ..? അതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.. ഇത്തരം ചിന്തകളിലൂടെ മനസ് പാഞ്ഞോണ്ട് ഇരിക്കുമ്പോ ആണ് അവൾ മേലേക്ക് കയറി വന്നത്..

അവൾ കയറി വന്നപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്.. മുമ്പ് ചുരിദാർ മാത്രം ധരിച്ചിരുന്ന അവൾ ഇപ്പൊ അതിന് മേലെ കൂടി ഒരു ഷോൾ ഇട്ടിരിക്കുന്നു. അത് എന്തിനാണ്..? എന്റെ കണ്ണുകൾ ഇനി അവളുടെ മാറിലേക്ക് പോകാതെ ഇരിക്കാൻ വേണ്ടി തന്നെ ആവണം.. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എനിക്ക് തോന്നി പോയി.. ഇഷാനിയുടെ മുന്നിൽ വില പോയെങ്കിൽ പിന്നെ എന്ത് കാര്യമാണ്... ഞാൻ ആകെ ചളിഞ്ഞു നാറി.. എന്റെ മുഖം ആകെ വിളറി..

'കുറെ നേരം ആയല്ലോ

💬 Comments

View all comments