Chapter Title : റോക്കി 5 [സാത്യകി]
എന്ന് മനസിലായപ്പോ അവളും എതിർപ്പ് നിർത്തി. എന്തായാലും കണ്ടു.. ഇനി എന്ത് എന്ന് അവളും ചിന്തിച്ചു
അവളുടെ അഴകിയ വയർ ഞാൻ കൺകുളിർക്കേ കണ്ടു. നന്ത്യാർവട്ടത്തിന്റെ നിറമുള്ള ആകൃതിയൊത്ത വയർ. ഒട്ടും ഒട്ടിയതുമല്ല എന്നാലോട്ട് ചാടിയിട്ടുമില്ല.. പെർഫെക്ട്...! അതിനെ ഏറ്റവും സുന്ദരമാക്കുന്നത് അവളുടെ ഇടുപ്പിന്റെ ഷേപ്പ് ആയിരുന്നു.. കല്ലിൽ കൊത്തി വച്ചത് പോലെ വടിവുള്ള ശരീരം.. അതിന് ഒത്ത നടുവിൽ അധികം വലുപ്പം ഇല്ലാത്ത കുഞ്ഞു പൊക്കിളും.. താമരയിതളിൽ സൂചിമുന കുത്തിയ ദ്വാരം പോലെ മനോഹരമായ വൃത്തം ആയിരുന്നു അവളുടെ നാഭിക്ക്.. അതിന് അരികിലൊന്നും രോമത്തിന്റെ ചെറു നാമ്പ് പോലും കാണാനില്ല. അത്രയും സുന്ദരമായ വയറിനോട് തോന്നിയ ആരാധനയിൽ അവളോട് ചോദിക്കാതെ ഞാൻ അവളുടെ പൊക്കിൾ കുഴിയിൽ ഒരു ചെറിയുമ്മ കൊടുത്തു..
ഇഷാനി പെട്ടന്ന് ബനിയൻ താഴ്ത്തി നീങ്ങി എണീറ്റ് ഇരുന്നു. ചോദിക്കാതെ ഉമ്മ വച്ചതിനു അവൾ വഴക്ക് പറയുമോ എന്നോർത്ത് ഞാൻ മുഖം ഉയർത്തി അവളെ നോക്കി.. പക്ഷെ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഒരു ചിരിയായിരുന്നു..
'എന്താ ചിരിക്കുന്നെ..?
ഞാൻ ചോദിച്ചു
'ഒന്നുമില്ല..'
ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവൾക്ക് ചിരി നല്ലത് പോലെ വരുന്നുണ്ടായിരുന്നു
'എന്തോ ഉണ്ട്.. പറ..'
ഞാൻ നിർബന്ധിച്ചു..
'ഒന്നും ഇല്ലടാ...'
അവൾ അത് ഒഴിവാക്കാൻ ശ്രമിച്ചു
'പറഞ്ഞില്ലേൽ എനിക്ക് പറയിക്കാൻ അറിയാം...'
ഞാൻ വിരലുകൾ ഉയർത്തി കാണിച്ചു.. ഇക്കിളി ഇടുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതവൾക്ക് മനസിലായി. അവളെ തോൽപ്പിക്കാൻ ഏറ്റവും എളുപ്പം ഇക്കിളി ആണ്..
'ഒന്നുമില്ല.. ഞാൻ ചുമ്മാ എന്തോ ഓർത്തതാ.. ഇപ്പൊ അത് മറന്നു പോയി..'
'ഓർമിപ്പിക്കാൻ എനിക്ക് അറിയാം..'
💬 Comments
View all comments