0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.5K

പേരയ്ക്കയും കടിച്ചു അവൾ കൗതുകത്തോടെ നോക്കി ഇരുന്നു.

'നീ ഓണറെ വിളിച്ചോ..?

അവൾ എന്നോട് ജിജ്ഞാസയോട് ചോദിച്ചു

'ആ ഞാൻ വിളിച്ചു.. പുള്ളി നാട്ടിൽ ഇല്ല. വരാൻ കുറച്ചു ദിവസം പിടിക്കും..'

ഞാൻ കള്ളം പറഞ്ഞു

വീട്ടിലെ അടഞ്ഞു കിടക്കുന്ന രണ്ടാമത്തെ മുറിയുടെ താക്കോൽ അങ്ങേരുടെ കയ്യിലാണ്. അത് തുറന്നാൽ എനിക്ക് കിടക്കാൻ കട്ടിൽ ആകുമെന്ന് ഞാൻ ഇന്നലെ അവളോട് പറഞ്ഞിരുന്നു. പക്ഷെ ഞാൻ പുള്ളിയെ വിളിച്ചില്ല. പ്രത്യേകിച്ച് ഒന്നും നടക്കുമെന്ന മോഹത്തിൽ ഒന്നും അല്ലെങ്കിലും അവളുടെ അടുത്ത് കിടക്കാനുള്ള അവസരം അത്ര പെട്ടന്ന് വേണ്ടെന്ന് വക്കണ്ട എന്ന് ഞാൻ കരുതി. എന്റെ മനസ് ചെറിയ രീതിയിൽ പിടി വിട്ട് തുടങ്ങിയിരുന്നു. ഇവിടെ വിട്ടു പോകുന്നതിന് മുമ്പുള്ള അവസാന ദിവസങ്ങളിലെ സന്തോഷം ഇതൊക്കെ ആകട്ടെ എന്ന് ഞാൻ കരുതി

'അല്ലേൽ വേണ്ട. നീ അവിടെ തന്നെ കിടന്നാൽ മതി..'

അവൾ പറഞ്ഞതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല എങ്കിലും എന്റെ ഉള്ളിൽ ഒരു ചിരി തെളിഞ്ഞു

'അല്ല. ഈ ഓണർക്ക് അറിയുമോ ഞാൻ ഇവിടെ ഉള്ള കാര്യം. അങ്ങേർക്ക് ഇഷ്ടം ആകുമോ ഇങ്ങനെ പെണ്ണുങ്ങൾ ഒക്കെ താമസിക്കുന്നെ..?

'അതൊന്നും പ്രശ്നം ഇല്ല. പുള്ളി നമ്മുടെ കമ്പിനിക്കാരൻ ആണ്. മഹാൻ ഇല്ലേ.. പുള്ളിക്കാരന്റെ ബഡാ ദോസ്ത് ആണ്.. അങ്ങനെ ഞാനുമായും ദോസ്തായി.. പുള്ളിയുടെ മോൻ മൂവാറ്റുപുഴ വേറെ വീട് വച്ചപ്പോൾ എല്ലാവരും അങ്ങോട്ട് മാറി. ഇവിടെ ഒഴിഞ്ഞു കിടന്നു. അപ്പോൾ ആണ് ഞാൻ ഇവിടെ വീട് തപ്പുന്നത് അറിഞ്ഞു പുള്ളി എനിക്ക് വീട് തന്നത്..'

ഞാൻ വീട് എന്നിലേക്ക്

💬 Comments

View all comments