0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 312K

ഞാൻ പറയാൻ പോകുന്നതിന്റെ ആഘാതം എത്ര ഉണ്ടാകും എന്ന് അറിയാതെ അവൾ നിസാരമായി ചോദിച്ചു..

'നീ മുമ്പ് എന്റെയും ഇഷാനിയുടെയും കാര്യം പറഞ്ഞില്ലേ... ടൂറിനു ഇടയിൽ വച്ചു... അത് സത്യം ആയിരുന്നു....'

ഞാൻ പറഞ്ഞു

'എന്ത്.. എന്ത് പറഞ്ഞെന്നാ..?

ഇഷാനിയുടെ പേര് കേട്ടപ്പോ അവൾ കുറച്ചു നേർവസ് ആയി..

'എനിക്ക് അവളോട് ഉള്ള ഫീലിംഗ്സിനെ പറ്റി.. അത് സത്യം ആയിരുന്നു... എനിക്ക്... എനിക്കവളെ ശരിക്കും ഇഷ്ടം ആയിരുന്നു...'

അത് പറഞ്ഞപ്പോൾ ഞാൻ കൃഷ്ണയുടെ കണ്ണുകളിൽ നോക്കി.. അവളുടെ കണ്ണുകളിൽ ഒരു വേദന വന്നലയ്ക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.. പക്ഷെ ഇതെനിക്ക് പറഞ്ഞെ തീരൂ....

'ഓക്കേ.... ഓക്കേ...'

കൃഷ്ണ കുറച്ചു അസ്വസ്‌ഥ ആയെങ്കിലും പതിയെ മനസിനെ നിയന്ത്രണത്തിൽ ആക്കി..

'പക്ഷെ നിങ്ങൾ തമ്മിൽ ഇപ്പൊ പിണക്കത്തിൽ അല്ലേ..? ഇപ്പോളും നിനക്ക് അങ്ങനെ ഉണ്ടോ അവളോട്....?

'അത് പറയാൻ ആണ് ഞാൻ വന്നത്.. നീ അറിയാത്ത ചില കാര്യങ്ങൾ നടന്നിരുന്നു.. ഞാൻ ഒന്നും നിന്നിൽ നിന്നും മറച്ചു വച്ചതല്ല മനഃപൂർവം.. പക്ഷെ അത് അങ്ങനെ ആയിപ്പോയി ഒടുവിൽ...'

ഞാൻ അവളെ വേദനിപ്പിക്കാൻ ഗത്യന്തരമില്ലാതെ ആ സത്യം പറയാൻ ഒരുങ്ങി

'എന്താ...?

ഒരു ഭീതിയോടെ അവൾ ചോദിച്ചു

'എന്റെ ഉള്ളിൽ ഇങ്ങനെ ഒരു ഇഷ്ടം ഉള്ള കാര്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.. അവൾക്ക് ഫ്രണ്ട്സ് ആയി ഇരുന്നാൽ മതി എന്നായിരുന്നു.. അങ്ങനെ പോകുമ്പോൾ ആണ് ഞങ്ങൾക്ക് ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി ആ ഫ്രണ്ട്ഷിപ് കട്ട് ആകുന്നത്... ഈ ക്രിസ്തുമസ് വെക്കേഷൻ വരെയും ഞങ്ങൾ തമ്മിൽ ഒരു കണക്ഷനും ഇല്ലായിരുന്നു ഇടയിൽ...'

💬 Comments

View all comments