Chapter Title : റോക്കി 6 [സാത്യകി] [Climax]
യാത്ര ഒഴിവാക്കിയതും..'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ടപ്പോൾ അവർക്കും ഹാപ്പി ആയി. ഞങ്ങളുടെ കഥ ഹാപ്പി എൻഡിങ് ആയിരുന്നു എന്ന് ഇവരെങ്കിലും കരുതട്ടെ
'ഓ... കൺഗ്രാറ്റ്സ്..'
അവര് രണ്ട് പേരും ചിരിച്ചു കൊണ്ട് പറഞ്ഞു. വാച്ച് ചില്ല് മാറ്റി സ്ട്രാഫ് ശരിയാക്കി കിട്ടിയിരുന്നു. ഞാൻ പൈസ കൊടുത്തപ്പോ ആ പയ്യൻ ചോദിച്ചു
'അപ്പോൾ ഇതിലെ സസ്പെൻസ് അറിഞ്ഞോ..? ഇനി അതിന്റെ ആവശ്യമില്ല.. എന്നാലും അറിഞ്ഞോ എന്നറിയാൻ ഒരു ആകാംക്ഷ കൂടി...'
'എന്ത് സസ്പെൻസ്..?
എനിക്ക് മനസിലായില്ല
'ഒരു സ്പെഷ്യൽ ഗിഫ്റ്റ് ആയിരുന്നു ആ കുട്ടി ചോദിച്ചത്. അത് കൊണ്ട് ആണ് ഇത് ഞങ്ങൾ കൊടുത്തത്.. ഇതിന്റെ ഈ രണ്ട് സ്വിച്ച് കുറച്ചു നേരം ഞെക്കി പിടിച്ചാൽ വാച്ചിന്റെ പുറം മൂടി തുറന്നു അകം കാണാൻ പറ്റും. അതിന് അടിയിൽ നിങ്ങൾക്കൊരു നോട്ട് ആ കുട്ടി പറഞ്ഞിട്ട് എഴുതിയിരുന്നു ചെറുതായ്.. എന്നെങ്കിലും ഇത് നിങ്ങൾ സ്വയം കണ്ട് പിടിക്കുമ്പോ വായിക്കട്ടെ എന്ന് പറഞ്ഞാണ് അത് എഴുതിയത്.. നിങ്ങൾ രണ്ടും എല്ലാം പറഞ്ഞ സ്‌ഥിതിക്ക് ഇനി അങ്ങനെ ഒന്നിന്റെ കാര്യം ഇല്ലല്ലോ...'
ആ പയ്യൻ പറഞ്ഞു
ഈ വാച്ചിന് അങ്ങനെ ഒരു പ്രത്യേകത ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആ പയ്യൻ പറഞ്ഞ സ്വിച്ച് രണ്ടിലും അമർത്തി പിടിച്ചു. പത്തു സെക്കന്റ് അങ്ങനെ ഞെക്കി പിടിച്ചപ്പോ അവൻ പറഞ്ഞത് പോലെ വാച്ചിന്റെ പുറം മൂടി ഓപ്പൺ ആയി വന്നു
അതിനുള്ളിൽ ചുവന്ന മഷിയിൽ എനിക്ക് എന്നെങ്കിലും കാണാൻ വേണ്ടി അവളൊരു കാര്യം എഴുതി ഇട്ടിട്ടുണ്ടായിരുന്നു. ഞാനത് മനസ്സിൽ
💬 Comments
View all comments