0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.7K

അഭിനയിച്ചു

'എന്നാൽ നീ കയറണ്ട. ഇത് പോലെ ആയിരുന്നു നീ ടൂറിനും.. ഒന്നിനും കൂടെ കൂടില്ല.. എല്ലാവരെയും മടുപ്പിക്കും എന്നിട്ട്...'

ഞാനും ദേഷ്യത്തിൽ ആയിരുന്നു. അവളുടെ കയ്യിലെ പിടി ഞാൻ വിട്ടു

കൈ വിട്ടപ്പോൾ ആണ് ഞാൻ ദേഷ്യത്തിൽ ആയത് അവൾ അറിഞ്ഞത്.. പോകാൻ തുടങ്ങിയ അവൾ പതിയെ അവിടെ തന്നെ നിന്നു..

'എടാ എന്നേ കൊണ്ട് പറ്റാഞ്ഞിട്ട് അല്ലേ.. പ്ലീസ് പ്ലീസ്... എനിക്ക് പേടിയാ ഈ പിള്ളേരെ ഒക്കെ ഫേസ് ചെയ്യാൻ..'

'ഞാൻ പറഞ്ഞാലും നീ കയറില്ലല്ലോ സ്റ്റേജിൽ..? വേറെ ആളുണ്ടായിട്ടും ഞാൻ നിന്നെ റെക്കമണ്ട് ചെയ്തു ചാർട്ട് ചെയ്ത പരുപാടി ആണ്.. ഞാൻ പോയി അവരോട് എല്ലാം ക്യാൻസൽ ആക്കാൻ പറയട്ടെ...'

ഞാൻ പോകാനായി തുടങ്ങിയപ്പോ അവൾ എന്റെ മുന്നിൽ കയറി നിന്നു..

'തുടങ്ങി അവന്റെ പിണക്കം.. ഞാൻ ചെയ്യാം പോരേ.. പക്ഷെ അഞ്ചു മിനിറ്റിൽ കൂടുതൽ ഞാൻ ചെയ്യൂല...'

അവൾ ഗതികെട്ട് സമ്മതിച്ചു

'അഞ്ചു മിനിറ്റ് കൊണ്ട് നീ എന്ത് വായിക്കാൻ ആണ്.. ഒരു പതിനഞ്ച് മിനിറ്റ് എങ്കിലും ട്രൈ ചെയ്യ്...'

പതിനഞ്ചിനും അഞ്ചിനും വേണ്ടിയുള്ള ലേലം വിളി പത്തിൽ ഉറപ്പിച്ചു. അങ്ങനെ ഇഷാനി സ്റ്റേജിൽ കയറാമെന്ന് ഏറ്റൂ.. ആദ്യം ഞാൻ അവളെ മ്യൂസിക് ബാൻഡിന് പരിചയപ്പെടുത്തി.. പ്രോഗ്രാം എങ്ങനെ ആയിരിക്കണം എന്നൊക്കെ പ്ലാൻ ചെയ്തു സെറ്റ് ആക്കാൻ ഞാൻ അവരോട് പറഞ്ഞു.. പെട്ടന്ന് ഇങ്ങനെ ഒരു തല്ലിക്കൂട്ട് പരുപാടി ചെയ്യാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും.. ഇത് പിന്നെ വലിയ സംഭവം ആയൊന്നും ചെയ്യേണ്ടത് അല്ലല്ലോ. കോളേജ് പിള്ളേർക്ക് വൈബ് അടിക്കാനും തുള്ളാനും

💬 Comments

View all comments