0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.8K

വെസ്റ്റേൺ ലുക്ക്‌ ഉണ്ട്.. പക്ഷെ എന്തോ എവിടെയോ ഒരു കുഴപ്പം ഉണ്ടല്ലോ...

വേറൊന്നും അല്ല ഹൂഡിയുടെ ക്യാപ്‌ അവൾ തലവഴി ഇട്ടിട്ടുണ്ട്. സാധാരണ അവൾ അങ്ങനെ ഇടാറില്ല. ഇപ്പോൾ ടെൻഷൻ കാരണവും ഇത്രയും ആളുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതിൽ ഉള്ള ജാള്യത ഒക്കെ കൊണ്ടാകും അവൾ അങ്ങനെ തല വഴി ഇട്ടത്.. ഞാൻ അപ്പോൾ തന്നെ കണ്ണ് കാണിച്ചു വിരട്ടി അവളെ കൊണ്ട് അത് തലയിൽ നിന്നും എടുപ്പിച്ചു.. ഇപ്പോൾ അവളുടെ മുഖം പൂർണമായും എല്ലാവർക്കും കാണാം.. സ്റ്റേജിൽ വച്ച റെഡ് ലൈറ്റ് സെറ്റിംഗ്സിൽ അവളുടെ മുടിയിൽ തേച്ച കളർ കുറെ കൂടി ചുവപ്പായി തോന്നി.. അഗ്നി ചുംബിച്ച മുടിയിഴകൾ വീണ്ടും തീക്ഷ്‌ണമായി ജ്വലിച്ചു...!

അങ്ങനെ പതിയെ പരുപാടി സ്റ്റാർട്ട്‌ ആയി.. ആദ്യം നിശബ്ദതയേ ഭേദിച്ചത് ഇഷാനിയുടെ വയലിൻ ആയിരുന്നു.. തുടക്കം ചെറുതായ് ഒന്ന് പാളി.. സംഗീതത്തിൽ അത്ര അഭ്യാസി ഒന്നും അല്ലെങ്കിലും ഒരു പാളിച്ച ഉണ്ടായെങ്കിൽ മനസിലാക്കാൻ ഒക്കെ എനിക്ക് പറ്റുമായിരുന്നു.. അവളുടെ കൈകൾ നല്ലത് പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.. ഒരുപക്ഷെ അത് കാരണം ആവാം.. ഞാൻ അവളെ നോക്കി. തലയാട്ടി പേടിക്കണ്ട, ധൈര്യമായി തുടങ്ങാൻ മൗനമായി പറഞ്ഞു.. മുമ്പൊരിക്കൽ ഗ്രൗണ്ടിൽ തോറ്റു നിന്ന എന്നോട് ഗാലറി ഇരുന്നു അവൾ കാണിച്ചത് പോലെ.......

രണ്ടാം തവണ വയലിൻ ശബ്ദിച്ചപ്പോൾ ആദ്യം ഉണ്ടായിരുന്ന പ്രശ്നം തോന്നിയില്ല.. ഓഡിറ്റോറിയത്തിൽ തളം കെട്ടി നിന്ന നിശബ്ദതയിലേക്ക് വയലിൻ സംഗീതം അരിച്ചിറങ്ങി.. ആദ്യം അവൾ പ്രത്യേകിച്ച് സോങ് ഒന്നുമല്ല വായിച്ചത് എന്നെനിക്ക് തോന്നി.. കൈ ഒന്ന് തെളിയാൻ വേണ്ടി വയലിൻ വായിച്ചത് ആകണം.. നമ്മൾ

💬 Comments

View all comments