Chapter Title : റോക്കി 6 [സാത്യകി] [Climax]
വിട്ടപ്പോ സന്ധ്യ ആയിരുന്നു.. ഇത്രയും നേരം അടിപൊളി ആയി എൻജോയ് ചെയ്തു ഇരുന്നിട്ട് ബൈ പറയാൻ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവളാണേൽ ഞാൻ വീടിന് മുന്നിൽ ഇറക്കിയിട്ടും പോകാതെ പിന്നെയും എന്നേ പിടിച്ചു നിർത്തി സംസാരിക്കുവാണ്. ഒടുവിൽ ഒരു വിഷമത്തോടെ അവൾ ബൈ പറഞ്ഞു തിരിഞ്ഞു നടന്നു.. ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി, പക്ഷെ എടുത്തില്ല.. പെട്ടന്ന് അവൾ നിന്നു. എന്നിട്ട് തിരിഞ്ഞു പിന്നെയും എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു
'ഞാൻ അങ്ങോട്ട് വരട്ടേടാ...'
ഒരു പാവത്തെ പോലെ അവൾ ചോദിച്ചു
സത്യം പറഞ്ഞാൽ എന്റെയും മനസ്സിൽ അത് തന്നെ ആയിരുന്നു. അന്നത്തെ ആക്രമണം കഴിഞ്ഞു പിന്നെ അനക്കം ഒന്നുമില്ല. ആ വഴി ഉള്ള പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് എന്റെ മനസ്സ് പറയുന്നു. പിന്നെ എന്താണ് അവളെ വീട്ടിലേക്ക് കൊണ്ടു വരാൻ എന്നേ തടയുന്നത്.. ഒന്നുമില്ല.. ഞാൻ തലയാട്ടി സമ്മതം മൂളേണ്ട താമസം അവൾ അടുത്ത് വന്നു എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അകത്തേക്ക് ഓടി പോയി..
ഈ പെണ്ണിന്റെ കാര്യം. ഞാൻ നാണത്തോടെ ചുറ്റും നോക്കി. ആരും കണ്ടില്ലെന്ന് തോന്നുന്നു. ഇരുട്ട് വീണു തുടങ്ങി. ഞാൻ തല വെട്ടിച്ചൊന്ന് നോക്കിയപ്പോ ആണ് എതിരെ ഉള്ള വീട്ടിൽ ടെറസിൽ നിന്നൊരു തല എന്നേ നോക്കുന്നത് ഞാൻ കണ്ടത്. ഈ പയ്യന്റെ കാര്യം അവൾ ഇടയ്ക്ക് പറയാറുണ്ട്. അവളെ ട്യൂൺ ചെയ്യാനൊക്കെ നോക്കാറുണ്ട് എന്നൊക്കെ. അവനാണ് ഇത്. അവൻ ഉമ്മ തരുന്നത് കണ്ടിട്ടുണ്ട്. അതിന്റെ വിഷമം അവന്റെ മുഖത്തുണ്ട്. പുവർ ബോയ്.. ഞാൻ നോക്കുന്നത് കണ്ടപ്പോ അവൻ അവിടുന്ന് മാറി
ഇഷാനി അവളുടെ കുറച്ചു ഡ്രെസ്സും സാധനങ്ങളും ഒക്കെ രണ്ട് ബാഗിൽ ആക്കി കൊണ്ടു വന്നു എന്റെ പിന്നിൽ ഇരുന്നു. ഓണർ അമ്മയോട് നാട്ടിൽ പോകുവാ എക്സാം ന് അവിടുന്ന് വരാൻ ആണെന്നൊക്കെ എന്തോ കള്ളവും പറഞ്ഞു. മുഴുവൻ സാധനങ്ങളും എടുത്തിട്ടില്ല. അത് പിന്നെ എടുക്കാം എന്ന് അവൾ പറഞ്ഞു..
ഞങ്ങൾ രണ്ടും വീട്ടിൽ വന്നു കയറി അവൾ ബാഗ് ഒക്കെ ഒരിടത്തു ഒതുക്കി വച്ചിട്ട് ക്ഷീണത്തിൽ എന്ന പോലെ കട്ടിലിലേക്ക് വീണു. ഹും ഇന്നേക്ക് ഒരു പുടി. ഞാൻ കാമദേവനെ മനസ്സിൽ ധ്യാനിച്ചു അവളുടെ അടുത്തേക്ക് ചെന്നപ്പോ അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു ചുറ്റുപാടും വീക്ഷിച്ചു
'ഞാൻ പോയപ്പോ എല്ലാം പഴയ പോലെ ആയല്ലേ.. നോക്കിക്കേ.. ഒരു വൃത്തിയുമില്ല..'
അവൾ ചുറ്റും നോക്കി പറഞ്ഞു
'ഇതിലും കൂടുതൽ എന്ത് വൃത്തി ആണ്.. ഇതൊക്കെ ധാരാളം ആണ്..'
ഞാൻ പറഞ്ഞു
'മര്യാദക്ക് എല്ലാം വൃത്തി ആക്കിക്കോ.. ഞാനും കൂടാം..'
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു
💬 Comments
View all comments