0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 312.2K

എത്തുന്ന വരെ ഡ്രൈവിംഗിൽ അവൾ കരയുക ആയിരുന്നു.. വീട്ടിൽ എത്താറായപ്പോൾ ഒരു തരത്തിൽ കരച്ചിൽ അടക്കി മുഖം തുടച്ചു അവൾ നിയന്ത്രിച്ചു.. വീട്ടിൽ ആർക്കും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയില്ല.. ലച്ചുവിന് ഒഴിച്ച്.. അവളുടെ മുഖത്ത് തളം കെട്ടി നിന്ന വിഷാദം ലച്ചുവിന് പിടികിട്ടിയിരുന്നു..

'എന്താണ് പതിവില്ലാതെ വന്ന ഉടനെ കട്ടിലിൽ കയറി ഒരു കിടത്തം...'

കൃഷ്ണയുടെ മുറിയിലേക്ക് കടന്നു വന്നു കൊണ്ട് ലക്ഷ്മി ചോദിച്ചു..

'ഹേയ്.. ഒന്നുമില്ല... ഞാൻ വെറുതെ കിടന്നതാ...'

പുതപ്പ് കൊണ്ട് പെട്ടന്ന് കണ്ണ് തുടച്ചു കൃഷ്ണ മറുപടി കൊടുത്തു..

'നീ കരയുവാണോ...?

ലച്ചുവിന്റെ സംശയം ശരി തന്നെ ആയിരുന്നു. എന്തോ കൃഷ്ണയേ വിഷമിപ്പിച്ചിട്ടുണ്ട്.. അവൾ കൃഷ്ണയുടെ കട്ടിലിൽ ഇരുന്ന് അവളുടെ കവിളിൽ കൈ വച്ചു...

'അല്ല.. നല്ല തലവേദന.. അതാ...'

കൃഷ്ണ അപ്പോൾ തോന്നിയ ഒരു കള്ളം പറഞ്ഞു. അത് കള്ളം ആണെന്ന് ആർക്കും മനസിലാകും..

'തലവേദന ആണേ വാ.. ഹോസ്പിറ്റലിൽ പോകാം.. അല്ലേൽ അമ്മേടെ റൂമിൽ ടാബ് കാണും.. ഞാൻ എടുത്തോണ്ട് വരാം..'

'വേണ്ട.. കുറച്ചു നേരം കിടന്നാൽ മാറിക്കോളും..'

കൃഷ്ണ അത്രയും നേരം കടിച്ചു പിടിച്ച കരച്ചിൽ മെല്ലെ വഴുതി പോകുന്നുണ്ടായിരുന്നു..

'എന്താടോ പറ്റിയെ....?

ലച്ചു ഒരു കുഞ്ഞിനോട് എന്ന പോലെ വാത്സല്യത്തിൽ അനിയത്തിയോട് ചോദിച്ചു.. അപ്പോൾ അത്രയും നിമിഷം അടക്കി വച്ച സങ്കടം എല്ലാം അണ പൊട്ടി ഒഴുകി.. കൃഷ്ണ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരഞ്ഞു.. അത് കണ്ട് ലച്ചുവിനും സഹിക്കാൻ പറ്റിയില്ല. അവൾ കൃഷ്ണയെ കെട്ടിപ്പിടിച്ചു... അവളുടെ കരച്ചിൽ ശമിപ്പിക്കാൻ എന്നോണം കൃഷ്ണയുടെ

💬 Comments

View all comments