Chapter Title : റോക്കി 6 [സാത്യകി] [Climax]
അവനെ നോക്കി
'അവനെ...? എന്തിന്.. ആരാ...?
അവൾ ആകെ വല്ലാതായി
'അറിയില്ല. അവനും അറിയില്ല.. ബിസിനസ് ബന്ധപ്പെട്ട എന്തോ പകയാണ്. അത് മാത്രം അറിയാം.. അവൻ പ്രശ്നം ഒന്നുമില്ല എന്നാണ് എന്നോടും പറഞ്ഞത്.. പക്ഷെ എനിക്ക് അവന്റെ കാര്യത്തിൽ നല്ല പേടി ഉണ്ട്.. അവൻ തിരിച്ചു വാടക വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ പിന്നെയും കുറെ ദിവസം അവന്റെ കൂടെ ഉണ്ടായിരുന്നു.. അവനെ തനിച്ചു നിർത്താൻ എനിക്ക് നല്ല പേടി ആയിരുന്നു.. നീ പറഞ്ഞ എല്ലാവരും ഉള്ള അർജുൻ ഇത് ആരോടും പറഞ്ഞിട്ടില്ല എന്നോട് അല്ലാതെ.. കൃഷ്ണയ്ക്ക് പോലും എന്തോ അടിപിടി എന്ന് മാത്രമേ അറിയൂ..'
'എന്നോട്.. എന്നോട് അവനൊന്നും പറഞ്ഞിരുന്നില്ലടാ.. എനിക്ക് അറിയില്ലായിരുന്നു...'
ഇഷാനിയുടെ മുഖം പെട്ടന്ന് മാറി.. അവളുടെ കണ്ണുകളിൽ ഭയവും നനവും പടർന്നു
'അവൻ നിന്നോട് പറയുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.. പക്ഷെ നീ ആ സമയത്ത് ഒക്കെ അവന്റെ കൂടെ ഉണ്ടായിരുന്നേൽ അത് അവന് വലിയ ആശ്വാസം ആയേനെ എന്നെനിക്ക് തോന്നി.. നിനക്ക് പകരം അവൾ ഉണ്ടായിരുന്നു എപ്പോളും അവന്റെ കൂടെ. അവന്റെ കാര്യങ്ങൾ അന്വേഷിച്ചു.. അവന് നോട്ട് എഴുതി കൊടുത്തു. പക്ഷെ അവന് നിനക്ക് പകരം ആകില്ല ആരും..'
രാഹുൽ പറഞ്ഞതിന് ഇഷാനി മറുപടി ഒന്നും പറഞ്ഞില്ല. അവൾ ധൃതിയിൽ ബാഗ് എടുത്തു പുറത്തേക്ക് പോകാൻ ഒരുങ്ങി..
'നീ എങ്ങോട്ടാ....?
അവൻ ചോദിച്ചു
'എനിക്ക് അവനെ കാണണം...'
ഇഷാനി പറഞ്ഞു
'ഇനിയിപ്പോ അവിടെ പോയി തപ്പണ്ട.. ഞാൻ അവനെ ഇങ്ങോട്ട് വിളിക്കാം..'
രാഹുൽ ഫോൺ എടുത്തു അർജുനോട് ക്ലാസ്സിന് മേലെ ഉള്ള
💬 Comments
View all comments