0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320K

ചോദിച്ചു

'നീ ഇപ്പോളാണോ കാണുന്നെ..?

അവൾ പരിഭവത്തോടെ ചോദിച്ചു

'അല്ല.. ഞാൻ നേരത്തെ കണ്ടിരുന്നു.. പിന്നെ മുടി കളർ ചെയ്തത് ശ്രദ്ധിച്ചത് കൊണ്ട് ഇത് ചോദിക്കാൻ വിട്ടു പോയി...'

'മുടി കൊള്ളാമോ..? എനിക്ക് പേടി ആയിരുന്നു കുളമാകുമോ എന്ന്...?

അവൾ കരച്ചിൽ മറന്നു പതിയെ നോർമൽ ആകാൻ തുടങ്ങിയിരുന്നു

'ഹേയ്.. അടിപൊളി ആയിട്ടുണ്ട്.. ശരിക്കും എന്റെ ഇഷാനിക്കുട്ടി സുന്നരി ആയിട്ടുണ്ട്...'

'പോടാ... '

ഞാൻ അത് പറഞ്ഞപ്പോ അവളുടെ കവിളുകൾ ചെമ്പരത്തി പോലെ ചുവക്കുന്നത് ഞാൻ കണ്ടു

'അയ്യോ.. എന്റെ പൊന്നിൻകുടത്തിനു നാണം വന്നല്ലോ...'

ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു

'നീ എത്ര ദിവസം ആയി എന്നേ ഇങ്ങനെ ഒക്കെ വിളിച്ചിട്ട്....'

അത് പറഞ്ഞപ്പോ അവൾ പിന്നെയും മൂഡോഫ് ആയത് പോലെ തോന്നി

'അറിയില്ല. ഞാൻ എണ്ണി നോക്കട്ടേ...'

ഞാൻ വിരൽ കൊണ്ട് ദിവസം കണക്കെടുക്കുന്നത് പോലെ ആക്ട് ചെയ്തു

'നീ എണ്ണിക്കോ.. വൈകിട്ട് ഞാൻ തരാം എല്ലാം കൂടെ ചേർത്ത്...'

അവൾ പറഞ്ഞു

'വൈകിട്ട് എന്ത്...?

ഞാൻ ചോദിച്ചു

'അത് വീട്ടിൽ എത്തുമ്പോ അറിയാം...'

അപ്പോളാണ് ഇഷാനി ഇന്ന് എന്റെ ഒപ്പം തിരിച്ചു വീട്ടിലേക്ക് വരുന്നു എന്നത് ഞാൻ മനസിലാക്കിയത്.. ഒരു നിമിഷം ഞാൻ സ്വർഗത്തിൽ എത്തിയത് പോലെ എനിക്ക് തോന്നി. പക്ഷെ അടുത്ത നിമിഷം മറ്റൊരു കാര്യം എന്റെ മനസിലൂടെ കടന്നു പോയി. എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടി അവളിൽ ഉണ്ട്.. അന്നത്തെ പോലെ ഒരു ആക്രമണം ഇനി എനിക്ക് നേരെ ഉണ്ടായാൽ..? അത് അവൾ കൂടെ ഉള്ളപ്പോൾ

💬 Comments

View all comments