0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 44840

ആണ് ഞങ്ങൾ ശ്രുതിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്.. ശ്രുതിയുടെ അമ്മയോടും അച്ഛനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ പിന്നെ പോയത് ബീച്ചിലേക്കാണ്.. അന്നത്തെ പ്ലാനിന്റെ അവസാനം ബീച്ചിൽ ആയിരുന്നു...

ബീച്ചിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ബോയ്സ് മാത്രം വെള്ളത്തിൽ ഇറങ്ങി. അവളുമാർ എല്ലാവരും കരയിൽ നിന്നതേ ഉള്ളു. ഞങ്ങൾ കടലിൽ ഇറങ്ങി കുളിച്ചു നിൽക്കുന്നതിന് ഇടയിൽ കൃഷ്ണയും ഇഷാനിയും സംസാരിക്കുന്നത് ഞാൻ കണ്ടു.. ശ്രുതിയും ഫാത്തിമയും മാറി വേറെന്തോ സംസാരിക്കുകയാണ്.. ഇഷാനി എന്താണ് കൃഷ്ണയോട് സംസാരിക്കുന്നത് എന്ന് എനിക്ക് ഇവിടെ നിന്ന് അറിയാൻ പറ്റിയില്ല...

'എന്തായിരുന്നു പോയിട്ട് പരുപാടി ഉണ്ടെന്ന് പറഞ്ഞിരുന്നേ...?

ഇഷാനി കൃഷ്ണയോട് ചോദിച്ചു

'അത്.. അതങ്ങനെ പ്രത്യേകിച്ച് പരുപാടി ഒന്നും ഇല്ലായിരുന്നു..'

കൃഷ്ണ ചെറിയ ചമ്മലോടെ പറഞ്ഞു

'കള്ളം പറഞ്ഞതാ അല്ലേ..? മുങ്ങാൻ..?എനിക്ക് അറിയാമായിരുന്നു..'

ഇഷാനി ചിരിച്ചു കൊണ്ടു പറഞ്ഞു

'അത് ഞാൻ....'

കൃഷ്ണ എന്തോ പറഞ്ഞു ഫലിപ്പിക്കാൻ നോക്കി

'എനിക്ക് മനസിലാകും. അത് വിട്.. എന്റെ ഭാഗത്തു മിസ്റ്റേക്ക് ഉണ്ട്.. സോറി... ഇത് അവൻ ഉന്തി തള്ളി വിട്ടു പറയിച്ചത് അല്ല കേട്ടോ. ശരിക്കും സോറി..'

ഇഷാനി പറഞ്ഞു

'അയ്യോ നീ എന്നോട് സോറി ഒന്നും പറയണ്ട. ഞാൻ നിന്റെ അടുത്ത് എത്ര മാത്രം പോക്രിത്തരം കാണിച്ചിട്ടുണ്ട്.. അത് വച്ചു നോക്കുമ്പോ നീ എന്നോട് ഒന്നും ചെയ്തിട്ടില്ല..'

കൃഷ്ണ പറഞ്ഞു

'അതൊക്കെ പഴയ കാര്യങ്ങൾ അല്ലേ..'

'അതേ. പക്ഷെ പോക്രിത്തരം തന്നെ ആണ്.. അതിന് ഞാനാണ് നിന്നോട് സോറി പറയേണ്ടത്..'

കൃഷ്ണ പറഞ്ഞു

'അത് വിട്. ഞാൻ നിന്റെ സോറി അക്‌സെപ്റ്റ് ചെയ്തു. നീ എന്റെ സോറി അക്‌സെപ്റ്റ് ചെയ്തു. ഇപ്പൊ എല്ലാം സോൾവ് ആയില്ലേ..?

ഇഷാനി അവളോട് ചോദിച്ചു

'അർജുന്റെ കാര്യം. അത് ഞാൻ മനഃപൂർവം ആയിരുന്നില്ല. എനിക്കു അറിയില്ലായിരുന്നു അന്ന് സത്യം ആയിട്ടും. അതിന് മുമ്പൊക്കെ നിങ്ങളുടെ ഇടയിൽ കിടന്ന് ഞാൻ കുറെ കളിച്ചിട്ടുണ്ട്. എനിക്ക് സത്യത്തിൽ വാശി ആയിരുന്നു. ഞാൻ എന്നേക്കാൾ ലോ ആയാണ് നിന്നെയും ബാക്കി എല്ലാവരെയും കരുതിയത്.. അത് കൊണ്ടു തന്നെ അവനെ പോലെ ഒരാൾ എന്നേയേ ഡേറ്റ് ചെയ്യാവൂ എന്നൊക്കെ ഞാൻ ആഗ്രഹിച്ചു. നിന്റെ അടുത്ത് ഒരു മത്സരം പോലെ ആയിരുന്നു ഞാൻ അവനെ കണ്ടത്. ഇപ്പൊ ആലോചിക്കുമ്പോൾ എനിക്ക് എന്തിന്റെ സൂക്കേട് ആയിരുന്നു എന്ന് തോന്നുന്നു...'

'താൻ.. താൻ ഓക്കേ ആണോ...?

ഇഷാനി കൃഷ്ണയുടെ കൈകളിൽ തൊട്ട് കൊണ്ടു ചോദിച്ചു

'ആടോ.. ഇപ്പൊ ഫുൾ ഓക്കേ ആണ്...'

കൃഷ്ണ ചിരിച്ചു കൊണ്ടു ഇഷാനിയുടെ കൈകളിൽ പിടിച്ചു..

'എന്നാൽ ഇത് വാങ്ങിക്ക്.. ഞാൻ അന്ന് എന്റെ സൂക്കേടിന്റെ പുറത്തു ഇട്ടോണ്ട് നടന്നതാ. അവന്റെ അടുത്ത് നിന്നും അടിച്ചു മാറ്റിയതാ.. അവൻ

💬 Comments

View all comments