0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.2K

ചെയ്തിട്ടുള്ളത് എന്ന് ഞാൻ ആലോചിച്ചു..

ഏറെ വൈകി കിടന്നത് കൊണ്ട് ഞാൻ എഴുന്നേൽക്കാൻ കുറച്ചു ഒന്ന് വൈകി. അവളുടെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്.. ഞാൻ ഫോൺ ചെവിയിൽ വച്ചു ഉറക്കത്തിൽ തന്നെ ഹലോ പറഞ്ഞു.. നല്ല ഉറക്കക്ഷീണം ഉണ്ടേ...

'നീ എവിടാ.. ഞാൻ ഇറങ്ങി..'
എല്ലാവർക്കും സർപ്രൈസ് കൊടുക്കാൻ രാവിലെ ഒരുമിച്ച് കോളേജിൽ പോകാമെന്നു അവൾ പറഞ്ഞിരുന്നു..

'ഞാൻ.. ഞാൻ ദേ വരുന്നു.. ഒരു അര മണിക്കൂർ...'
ഞാൻ പെട്ടന്ന് ബെഡിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു

'നീ എണീറ്റില്ല അല്ലേ..? ഞാൻ പത്തു മിനിറ്റ് വെയിറ്റ് ചെയ്യും.. വന്നില്ലേൽ നിനക്ക് കൊളാ...'
അവൾ എന്നേ പേടിപ്പിക്കാൻ ശ്രമിച്ചു..

പേടി ഒന്നും അല്ലേലും വെറുതെ മുഷിയണ്ട എന്ന് കരുതി ഞാൻ പെട്ടന്ന് റെഡി ആയി. ഇറങ്ങിയപ്പോൾ അവളെ ഒന്ന് വിളിച്ചെങ്കിലും അവൾ കോൾ എടുത്തില്ല. ദേഷ്യത്തിൽ ആയിരിക്കും താമസിച്ചതിന്.. ഞാൻ ബൈക്ക് എടുത്തു അവളുടെ വീടിന് അടുത്തുള്ള സ്റ്റോപ്പിന് അടുത്ത് ചെന്നപ്പോ അവിടെയും അവളെ കണ്ടില്ല. രണ്ട് തവണ കൂടി വിളിച്ചപ്പോൾ ആണ് പുള്ളിക്കാരി ഫോൺ എടുത്തത്

'മ്മ്.. എന്താ..?
വലിയ ദേഷ്യത്തിൽ ആണെന്ന് കാണിക്കാൻ അവൾ ചോദിച്ചു

'നീ എവിടാ.. ഞാൻ ദേ നിന്റെ അടുത്തുള്ള സ്റ്റോപ്പിൽ ഉണ്ട്..'
ഞാൻ പറഞ്ഞു

'അവിടെ തന്നെ നിന്നൊ.. ഞാൻ ബസിൽ കയറി പോന്നു..'
അവൾ പറഞ്ഞു

'നീ എന്ത് പരുപാടി ആണ് കാണിച്ചെ..? നീ അല്ലേ പറഞ്ഞത് ഒരുമിച്ച് പോകാം എന്ന്..'

'എപ്പോ വരാനാ നിന്നോട് പറഞ്ഞത്.. ഞാൻ പിന്നെയും പത്തു മിനിറ്റ് കൂടി നോക്കി..'

💬 Comments

View all comments