Chapter Title : റോക്കി 6 [സാത്യകി] [Climax]
'നീ വന്നേ ഉള്ളോ..? ഞാൻ കരുതി നീ ആദ്യം വന്നു കാണുമെന്നു..'
ഞാൻ അവളോട് പറഞ്ഞു
'ദിവ്യ മിസ്സ് വന്നിട്ടുണ്ടോ...?
പെട്ടന്ന് ഇഷാനി ചോദ്യം കൃഷ്ണയ്ക്ക് നേരെ ചോദിച്ചു.. സാധാരണ എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ മാത്രമേ അവൾ കൃഷ്ണയോട് മിണ്ടാറുള്ളു. ഇതിപ്പോ വെറുതെ ചോദിച്ചത് പോലെ എനിക്ക് തോന്നി. തങ്ങൾക്ക് ഇടയിൽ ഒരു മുട്ടൻ വഴക്ക് നടന്നിട്ടും ഇഷാനി അതൊന്നും കാര്യം ആക്കാതെ തന്നോട് സംസാരിക്കുന്നത് കൃഷ്ണയ്ക്ക് ഒട്ടും പിടികിട്ടിയില്ല..
'ഞാൻ കണ്ടില്ല.. ഞാൻ ഇപ്പൊ വന്നേ ഉള്ളു..'
കൃഷ്ണ മറുപടി കൊടുത്തു
കൃഷ്ണ അത് പറഞ്ഞു കഴിഞ്ഞതും ഇഷാനി എന്റെ തോളിലേക്ക് ചാരി നിൽക്കാൻ തുടങ്ങി. അവൾ ഒരു കൈ എന്റെ കൈകൾക്ക് ഇടയിലൂടെ ഇട്ട് ചേർത്ത് പിടിക്കുകയും ചെയ്തു. ശരിക്കും കപ്പിൾസ് ചെയ്യുന്നത് പോലെ.. കൃഷ്ണയെ കാണിക്കാൻ ആണ് അവൾ ഈ ചെയ്യുന്നത് എന്ന് എനിക്ക് മനസിലായി. ഞങ്ങൾക്ക് ഇടയിൽ എല്ലാം ക്ലിയർ ആയോ എന്ന് കൃഷ്ണയ്ക്കും ഡൌട്ട് ആയി.. പെട്ടന്നാണ് ഇഷാനി ചുരിദാറിന്റെ ഷാൾ ഒരല്പം താഴ്ത്തിയത്.. അവളുടെ കഴുത്ത് ദൃശ്യം ആകുന്നത് പോലെ ഷോൾ താഴ്ത്തി കഴുത്തിലെ മാല അവൾ കൃഷ്ണയ്ക്ക് അറിയാത്ത രീതിയിൽ കാണിച്ചു കൊടുത്തു.. ഒന്ന് അവൾ ഇടയ്ക്ക് ഇടാറുള്ള രുദ്രാക്ഷം മോഡൽ മാല ആണ്.. മറ്റൊന്ന്...? അത് കൃഷ്ണയുടെ മാല ആണ്. കൃഷ്ണ മറ്റാർക്കും ഇടാൻ പോലും കൊടുക്കാതെ എനിക്ക് തന്ന സമ്മാനം.. അതിന്നലെ ഇഷാനി പറഞ്ഞിട്ട് ഊരിയത് മാത്രമേ എനിക്ക് ഓർമ ഉള്ളു. പിന്നെ അതിന്റെ കാര്യം ഞാൻ ഓർത്തില്ല. അത് ഇഷാനി എടുത്തു കഴുത്തിൽ
💬 Comments
View all comments