0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.2K

അറിയാം. ഞാനും ഇഷാനിയും തമ്മിൽ ഇഷ്ടത്തിൽ ആയത് ഞാൻ അവളോട് പറഞ്ഞുമില്ല, ഇഷാനി അവളെ കളിയാക്കുന്ന പോലെ പെരുമാറുകയും ചെയ്തു.. ഇഷാനി പിണങ്ങിയാൽ പിണങ്ങട്ടെ. ആ പിണക്കം കുറച്ചു കഴിഞ്ഞു മാറ്റാം.. കൃഷ്ണയേ അവൾക്ക് വേണ്ടി പൂർണമായും ഒഴിവാക്കാൻ എനിക്ക് പറ്റില്ലായിരുന്നു.. അവൾ എന്റെ ഫ്രണ്ട് ആണ്......

ഞാൻ ചെല്ലുമ്പോളേക്കും അവൾ വണ്ടി എടുത്തു പോകാൻ തുടങ്ങിയിരുന്നു. എന്നേ കണ്ടത് കൊണ്ട് മാത്രം വണ്ടി സ്ലോ ആക്കി അവൾ ഒരു നിമിഷം നിന്നു..

'ഞാൻ നിന്നോട് ആ കാര്യം പറയാൻ വരുവായിരുന്നു.. ഇന്നലെ.. ഇന്നലെ ഞാനും ഇഷാനിയും ആയി കുറെ നേരം സംസാരിച്ചു.. ഞങ്ങൾ.. ഞങ്ങൾക്ക് ഇടയിൽ ഇപ്പൊ പ്രശ്നം ഒന്നുമില്ല...'

'ഓ.. കൺഗ്രാറ്റ്സ്...'
മുഖത്ത് ഒരു ചിരി പോലും വരുത്താതെ കൃഷ്ണ പറഞ്ഞു

'പിന്നെ ആ മാല. അത് അവൾക്ക് അറിയില്ല നിന്റെ ആയിരുന്നു എന്ന്. ഞാൻ അത് തരാം.. ഇപ്പൊ പറഞ്ഞിട്ട് അവൾക്ക് വിശ്വാസം ആയില്ല...'

'അവൾക്ക് നല്ലത് പോലെ അറിയാം അത് എന്റെ മാല ആണെന്ന്. അത് കാണിക്കാൻ തന്നെ ആണ് അവൾ ഇന്ന് അത് ഇട്ടോണ്ട് വന്നത്.. നീ എന്നേ പൊട്ടി ആക്കാതെ ഒരുപാട്...'

'എഡി അങ്ങനെ ഒന്നുമല്ല....'
ഞാൻ കാര്യം എങ്ങനെ എങ്കിലും സോൾവ് ആക്കാൻ ശ്രമിച്ചു

'നിങ്ങളുടെ കാര്യത്തിൽ ഇനി ഞാൻ ഇടയിൽ വരില്ല എന്ന് നിന്നോട് പറഞ്ഞതല്ലേ.. എന്നിട്ടും പിന്നെ എന്തിനാണ് എന്നേ ഇങ്ങനെ ഇൻസൾട്ട് ചെയ്തത്.. ഞാൻ അവളോട് പണ്ട് ചെയ്തതിന് ഒക്കെ പകരം ആയാണോ..? അങ്ങനെ ആണേൽ ആയിക്കോട്ടെ.. പക്ഷെ നീ അവൾക്ക് കൂട്ട്

💬 Comments

View all comments