0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.2K

കൊണ്ട് കൊടുക്ക്..'
ഇഷാനി മാല അഴിച്ചു എന്റെ കയ്യിൽ തന്നു

'അവൾ പോയല്ലോ...'
ഞാൻ പറഞ്ഞു

'വരുമ്പോൾ കൊടുത്താ മതി...'
ഇഷാനി പറഞ്ഞു

'വരുമ്പോ ഇനി അടുത്ത പണി കൊടുക്കുമോ...?
ഞാൻ ചുമ്മാ. ചോദിച്ചു

'അറിയില്ല.. അങ്ങനെ ഒന്നും പ്ലാൻ ഇല്ല. പക്ഷെ അവളുടെ മോന്ത കാണുമ്പോൾ എന്തെങ്കിലും കൊടുക്കാൻ തോന്നി പോകും...'
ഇഷാനി പറഞ്ഞു

'ഇനി ഞാൻ അവളോട് മിണ്ടല്ലെന്ന് ഒക്കെ പറയുമോ....?
ഞാൻ ചുമ്മ ചോദിച്ചു

'പറയും. ഇഷാനി ഇനി ടോക്സിക് ആകുവാ...'
അവൾ കളിയായി പറഞ്ഞു. ഇനി കാര്യമായി ആണോ..?

'അയ്യോ.. ഭയങ്കരം തന്നെ...'

'നീ വണ്ടി എടുക്ക്...'
അവൾ പറഞ്ഞു

'വണ്ടി എടുക്കാനോ...? ക്ലാസ്സ്‌ തുടങ്ങും.. ഇപ്പൊ ബെല്ല് അടിക്കും...'
ഞാൻ പറഞ്ഞു

'ഇനി അങ്ങോട്ട്‌ പോകണ്ട.. നമ്മൾ ഒട്ടി നിന്ന് സംസാരിച്ചത് എല്ലാം എല്ലാവരും കണ്ടിട്ടുണ്ട്.. രാഹുൽ ആണേൽ അവിടെ കഥ ചോർത്താൻ തുടങ്ങിയിട്ടുമുണ്ട്.. ഞാൻ അവിടുന്ന് ഒരുവിധം എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്ന് എസ്‌കേപ്പ് ആയി വന്നതാ ഇങ്ങോട്ട്.. ഇനി തിരിച്ചു കേറാൻ മേല...'
അവൾ പറഞ്ഞത് പോലെ ഞാൻ ബൈക്ക് എടുത്തു വളച്ചു അവളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി.. ഇഷാനി എന്റെ പിന്നിൽ കയറി ഇരുന്നിട്ട് വയറിലൂടെ എന്നേ കെട്ടിപ്പിടിച്ചു ഒട്ടിയിരുന്നു.. എനിക്ക് പെട്ടന്ന് ഒരു ചളിപ്പ് തോന്നി.. കാരണം ഞാൻ കോളേജിൽ ആണ്.. പിള്ളേർ ഒക്കെ അവിടെ ഇവിടെ ആയി നിൽപ്പുണ്ട്. എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്...

'എല്ലാവരും കണ്ടു...'
ഞാൻ അവളോട് മെല്ലെ പറഞ്ഞു

'കാണാൻ വേണ്ടി ആണ് കെട്ടിപ്പടിച്ചത്... പെട്ടന്ന് വണ്ടി എടുത്തോണ്ട് പുറത്തോട്ട്

💬 Comments

View all comments