Chapter Title : റോക്കി 6 [സാത്യകി] [Climax]
'ഇഷാനി, ഡീ സോറി.. ഞാൻ ഒരു തമാശക്ക് ചെയ്തതാ.. നീ ഇങ്ങനെ പിണങ്ങി ഇരിക്കാതെ...'
അവൾ മറുപടി ഒന്നും തരാതെ ആയപ്പോൾ ഞാൻ പിന്നെയും പറഞ്ഞു
'എന്തെങ്കിലും ഒന്ന് മിണ്ട്. ഞാൻ സോറി പറഞ്ഞില്ലേ...'
'നിന്നോട് ഇനി ഞാൻ മിണ്ടില്ല.. എന്റെ അടുത്തിനി സംസാരിക്കാൻ വരണ്ട..'
അവൾ പറഞ്ഞു
'നീയും വാശി പിടിച്ചിട്ടല്ലേ.. അപ്പോൾ എനിക്കും വാശി കൂടി. സോറി സോറി..'
'എനിക്ക് കേൾക്കണ്ട നിന്റെ സോറി..'
അവൾ പറഞ്ഞു
ഞാൻ പിന്നെയും കാല് പിടിച്ചു ചെന്നെങ്കിലും അവൾ എന്നേ ഗൗനിച്ചില്ല. പിറ്റേ ദിവസവും ഇത് പോലെ തന്നെ.. അന്ന് ക്ലാസ്സ് കഴിഞ്ഞു ഇഷാനി പോകുമ്പോ വരാന്തയിൽ വച്ചു പിന്നിലൂടെ ചെന്നു ഞാൻ അവളെ വട്ടം പിടിച്ചു പൊക്കി എടുത്തു
'വിട്ടേ എന്നേ...'
അവൾ കുതറി
'നിനക്കെന്താ ഇത്ര ജാഡ.. ഞാൻ സോറി പറഞ്ഞല്ലോ...'
'എന്നേ വിടാൻ..'
അവൾ പറഞ്ഞു
'സൗകര്യം ഇല്ല...'
'ആരേലും വരും ഇത് വഴി.. വിട്.. ഇവിടെ ക്യാമറ ഉണ്ട്...'
അവൾ പരിഭ്രാന്തിയോടെ പറഞ്ഞു
'ആര് വന്നാലും എനിക്ക് ഒന്നുമില്ല...'
ഞാൻ പറഞ്ഞു
'വിടടാ പ്ലീസ്...'
അവൾ കെഞ്ചി
വായുവിൽ ഉയർത്തി നിർത്തിയ അവളെ ഞാൻ പതിയെ താഴെ നിർത്തി. പക്ഷെ അവളിപ്പോളും എന്റെ കൈകൾക്ക് ഉള്ളിൽ തന്നെ ആണ്.. ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു.. ബാഗ് പുറത്ത് ഉള്ളത് കൊണ്ടു അത്ര ചേരൽ നടന്നില്ല. പക്ഷെ എന്റെ മുഖം ഞാൻ അവളുടെ കഴുത്തിൽ ചേർത്തു...
ഉഫ്... എന്തൊരു സൗരഭ്യം ആണ്.. ഞാൻ ആ ഗന്ധം ആഞ്ഞു വലിച്ചു. മൂക്ക് കൊണ്ടു
💬 Comments
View all comments