Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞാൻ പിന്നിലേക്ക് പാളി അവരുണ്ടോ എന്ന് നോക്കി കൊണ്ടു പറഞ്ഞു. അപ്പോൾ എല്ലാവർക്കും ചിരി പിന്നെയും പൊട്ടി. കൃഷ്‌ണയ്ക്കും ചിരി ചെറുതായി വന്നു. ഇനിയും എതിർത്താൽ ഞങ്ങൾ പിന്നെയും കളിയാക്കുമെന്ന് അറിയാവുന്നത് കൊണ്ടു കൃഷ്ണ പിന്നെ അടങ്ങി ഇരുന്നു നല്ല കുട്ടി ആയിട്ട്..
ഞങ്ങൾ നേരെ പോയത് ശ്രുതിയുടെ വീട്ടിലേക്കാണ്. കഴിഞ്ഞ കൊല്ലം ഓണത്തിന് ഇവിടെ വന്നിട്ട് പിന്നെ ഇപ്പോളാണ് എല്ലാവരും ഇവിടേക്ക് വരുന്നത്. ഇടയ്ക്കു വരണം എന്നൊക്കെ വച്ചെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ വട്ടം വരാതെ ആദ്യമായ് ഞങ്ങളുടെ കൂടെ വന്നത് ഫാത്തിമ ആയിരുന്നു. ഞങ്ങൾ വന്നു കഴിഞ്ഞു അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അവര് വന്നത്. അത് കൊണ്ടു കാറിൽ പറഞ്ഞത് വച്ചു അവനെ കുറച്ചു നേരം ഊക്കി. ശ്രുതിയുടെ വീടും അവളുടെ അമ്മയെയും അച്ഛനെയും ഒക്കെ കണ്ടപ്പോ കൃഷ്ണയുടെ മുഖം കുറച്ചു തെളിഞ്ഞു. ഇഷാനിയും ശ്രുതിയും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു..
ഞങ്ങളുടെ ഉച്ചക്കത്തെ ഊണ് ശ്രുതിയുടെ വീട്ടിൽ വച്ചു ആയിരുന്നു. അന്ന് കിട്ടിയതിലും കെങ്കേമം ആയ സദ്യ തന്നെ ഇന്ന് കിട്ടി. സദ്യ കഴിഞ്ഞു ഞങ്ങൾ അന്നത്തെ പോലെ ശ്രുതിയുടെ പറമ്പിലൂടെ എല്ലാം ചികഞ്ഞു നടന്നു. അന്ന് കെട്ടിയ ഊഞ്ഞാൽ ഇന്ന് ഇല്ലാതിരുന്നത് മാത്രം ഒരു നഷ്ടം ആയി തോന്നി. ഈ സമയം എല്ലാം ഇഷാനി എന്നേക്കാൾ കൃഷ്ണയുടെ ഒപ്പം ആയിരുന്നു ഉണ്ടായിരുന്നെ. കൃഷ്ണ ഒരു വിധത്തിൽ ഇഷാനിയോട് രസപ്പെട്ടു തുടങ്ങിയ പോലെ തോന്നി. വെയിൽ ഒന്ന് ആറിയപ്പോൾ ആണ് ഞങ്ങൾ ശ്രുതിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്.. ശ്രുതിയുടെ അമ്മയോടും അച്ഛനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ പിന്നെ പോയത് ബീച്ചിലേക്കാണ്.. അന്നത്തെ പ്ലാനിന്റെ അവസാനം ബീച്ചിൽ ആയിരുന്നു...
ബീച്ചിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ബോയ്സ് മാത്രം വെള്ളത്തിൽ ഇറങ്ങി. അവളുമാർ എല്ലാവരും കരയിൽ നിന്നതേ ഉള്ളു. ഞങ്ങൾ കടലിൽ ഇറങ്ങി കുളിച്ചു നിൽക്കുന്നതിന് ഇടയിൽ കൃഷ്ണയും ഇഷാനിയും സംസാരിക്കുന്നത് ഞാൻ കണ്ടു.. ശ്രുതിയും ഫാത്തിമയും മാറി വേറെന്തോ സംസാരിക്കുകയാണ്.. ഇഷാനി എന്താണ് കൃഷ്ണയോട് സംസാരിക്കുന്നത് എന്ന് എനിക്ക് ഇവിടെ നിന്ന് അറിയാൻ
💬 Comments
View all comments