Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞാൻ നിരാശയോടെ ഓർത്തു
പക്ഷെ അവൾ ഉള്ളപ്പോൾ ഏകാന്തത എന്തെന്ന് ഞാൻ അറിഞ്ഞില്ല. ഹാപ്പി അല്ലാതെ ഒരു സെക്കന്റ് പോലും കടന്നു പോയില്ല. പഠിക്കാൻ പിടിച്ചു ഇരുത്തുന്നത് എനിക്ക് ഒരു ബുദ്ധിമുട്ട് ആണേലും അവളുടെ കൂടെ ഇരുന്നു പഠിക്കാനും ഒരു രസം ആയിരുന്നു. മാത്രം അല്ല അവൾക്ക് നല്ലത് പോലെ പറഞ്ഞു തരാനും അറിയാമായിരുന്നു. അവൾ പറഞ്ഞു തരുമ്പോ എല്ലാം ഒരു പ്രത്യേക രീതിയിൽ തലച്ചോറിൽ സ്റ്റോർ ആകുന്ന പോലെ. ഇഷാനി കാണാതെ പഠിക്കുന്ന ടൈപ്പ് അല്ല, മനസിലാക്കി പഠിക്കുന്ന ടൈപ്പ് ആണ്. ഞാനും അതെ പോലെ ആണ്. കാണാതെ പഠിച്ചു എഴുതാൻ എന്നേ കൊണ്ട് ഒരിക്കലും നടക്കില്ല. അത് കൊണ്ട് തന്നെ അവൾ പറഞ്ഞു തരുമ്പോ ലോജിക് എനിക്ക് പെട്ടന്ന് പിടികിട്ടും. അവളുടെ ഉള്ളിൽ ഒരു നല്ല ടീച്ചർ ഉണ്ടെന്ന് എനിക്ക് തോന്നി.. അവളുടെ ഉള്ളിലും ടീച്ചിങ് പ്രൊഫഷൻ ആക്കിയാലോ എന്നൊരു ആലോചന പോകുന്നുണ്ട്..
അവൾ കൂടെ ഇരുന്നു പഠിപ്പിച്ചത് കൊണ്ട് എക്സാം ഒക്കെ എനിക്ക് വളരെ എളുപ്പം ആയി തോന്നി. അവളും നന്നായി എഴുതി എന്നാണ് പറഞ്ഞത്. എക്സാംകൾക്ക് ഇടയിൽ കുറച്ചു ദിവസത്തെ ഗ്യാപ് ഉണ്ട്. ഓരോ എക്സാം അടുക്കുമ്പോളും കോളേജിൽ നിന്ന് ഞങ്ങൾ അകന്നു പോകുന്നതായി ഞങ്ങൾക്ക് തോന്നി.
നാളെ വിനയ് സാറിന്റെ സബ്ജെക്ട് ആണ്. അതാണ് എനിക്ക് കുറച്ചു പാടുള്ളത്. നാളത്തെ എക്സാം കഴിഞ്ഞു പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞാണ് അടുത്ത എക്സാം. അത് കൂടി കഴിഞ്ഞാൽ കോളേജ് ലൈഫ് ഖതം ഹുവാ. പിന്നെ പ്രൊജക്റ്റ് വൈവക്ക് അങ്ങോട്ട് പോകേണ്ട കാര്യമേ ഉള്ളു.. ഞാൻ നോട്ട് മറിച്ചു നോക്കി എല്ലാം ഒന്ന് ഓടിച്ചു നോക്കുന്നതിന് ഇടയിൽ ആണ് ഇഷാനി വളരെ അസ്വസ്‌ഥ ആയി ഇരിക്കുന്നത് ഞാൻ കണ്ടത്..
'എന്ത് പറ്റി...?
ഞാൻ ചോദിച്ചു
'കോൺസെന്ട്രെഷൻ കിട്ടുന്നില്ലടാ..'
അവൾ പറഞ്ഞു
'കുറെ നേരം അടുപ്പിച്ചു ഇരുന്നു ബുക്കിൽ നോക്കിയിട്ടാ.. നീ ബുക്ക് അടച്ചു കുറച്ചു നേരം വേറെ എന്തേലും ചെയ്യ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് നടക്ക്. അപ്പോൾ ശരിയാവും..'
ഞാൻ പറഞ്ഞു
'അതൊക്കെ
💬 Comments
View all comments