0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 53908

വിട്ടത് പോലെ ഞങ്ങളെ രണ്ട് പേരെയും നോക്കിയത്. സത്യം പറയാമല്ലോ ഇഷാനിയെ പെട്ടന്ന് കണ്ടപ്പോൾ ഞാനും അന്തം വിട്ടു

ഞാൻ പോയപ്പോ ബനിയനും ട്രൗസറും ഇട്ടിരുന്നു ഇഷാനി ഇപ്പൊ ഒരു ഹാഫ് സാരി ചുറ്റി നിൽക്കുന്നു. ഇതൊക്കെ ഇപ്പൊ ഇട്ടു ഇവൾ എവിടെ പോകുവാ. ഞാൻ ചിന്തിച്ചു.

'നീ സൊന്ന മാതിരി ഒന്നും ഇല്ലൈ. അതൈ വിടെ അളഹാ ഇറുക്കെ..'
ദിയ ആദ്യമേ തന്നെ ഇഷാനിയുടെ അടുത്ത് ചെന്നു അവളുടെ തോളിൽ പിടിച്ചു എന്നേ നോക്കി പറഞ്ഞു. അത് കേട്ടപ്പോ ഇഷാനിയുടെ മുഖത്ത് ഒരു ചെറിയ ചമ്മൽ ഞാൻ കണ്ടു

'വാ ഇരിക്ക്.. ഞാൻ കുടിക്കാൻ എടുക്കാം ഇപ്പൊ..'
ഇഷാനി ദിയയെ ക്ഷണിച്ചു

'ഏതാവത് സാപ്പിട ഇരുന്താ എടുങ്കെ.. നല്ലാ പസിക്കിത്. ട്രെയിനിൽ ഇരുന്ത് എതുവുമെ സാപ്പിടല്ലേ..'
തനിക്ക് നന്നായി വിശക്കുന്നുണ്ട് എന്ന് ദിയ പറഞ്ഞു

'ഓ സോറി. ഞാൻ ഇപ്പൊ എടുക്കാം..'
ഇഷാനി പെട്ടന്ന് അടുക്കളയിലേക്ക് പോയി.

ഞാൻ പോയ സമയം കൊണ്ട് ഇഷാനി കഴിക്കാൻ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അടുക്കള ഇപ്പൊ പഴയത് പോലെ ഒന്നുമല്ല. ഒരു സദ്യക്ക് ഉള്ള ഐറ്റംസ് വരെ സ്റ്റോക്ക് ആണ് ഇപ്പൊ. ഇഷാനി ഫുഡ്‌ ഉണ്ടാക്കി വരുന്നത് വരെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.. നല്ല ആവി പറക്കുന്ന അപ്പവുമായാണ് ഇഷാനി വന്നത്. മീൻ കറി ചൂടാക്കിയതും ഉണ്ട് അതിന്റെ കൂടെ മുളക് പൊട്ടിച്ചതും.. ദിയ നല്ല വിശപ്പിൽ ആയിരുന്നു എന്ന് അവളുടെ കഴിപ്പ് കണ്ടാൽ അറിയാം

'എവളോ നാളാച്ചു...?
എത്ര നാളായി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിട്ടെന്ന് ദിയ അവളോട് ചോദിച്ചു

'കൊഞ്ചം നാളാച്ചു...'
ഇഷാനി പറഞ്ഞു

'തമിഴ് എല്ലാം തെരിയുമാ..?
അപ്പം മുറിച്ചു വായിൽ വെക്കുന്നതിന് ഇടയിൽ ദിയ ചോദിച്ചു

'അതും കൊഞ്ചം..'
ഇഷാനി അത് പറഞ്ഞപ്പോ ദിയ ചിരിച്ചു

'ഐ ലൈക്‌ യുവർ ഹെയർ കട്ടിംഗ്.. ആക്ച്വലി എനക്കും ഷോർട്ട് ആക്കണോന്ന് ആസ ഇറുക്ക്..'
ഇഷാനിയുടെ മുടിയെ പുകഴ്ത്തി ദിയ സംസാരിച്ചു

ഇഷാനിക്ക് നോട്ടം പക്ഷെ ദിയയുടെ സ്റ്റൈലിലും ശരീരത്തിലും ഒക്കെ ആയിരുന്നു. നല്ല പൊക്കവും വണ്ണവും

💬 Comments

View all comments