Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇറങ്ങി കാറിൽ കയറി കഴിഞ്ഞാണ് അവൻ അതാരാണെന്ന് ഞങ്ങളോട് പറയുന്നത്. അതാണ് രേവതി. അവനെ പണ്ട് തേച്ചു വലിച്ചു ഒട്ടിച്ചിട്ട് പോയ കൊച്ചു. അവളെ ഇവിടെ കാണുമെന്നു അവൻ ഒരിക്കലും കരുതിയിരുന്നതല്ല. കാറിൽ കയറി കഴിഞ്ഞു അവൻ അധികം സംസാരിച്ചൊന്നുമില്ല. അവൻ ഏതോ സ്വപ്നലോകത്തു ആണെന്ന് എനിക്ക് തോന്നി. ബീച്ചിൽ നിന്ന് തിരിച്ചു പോണ വഴി ആണ് അവന്റെ വീട്. അവനെ അവിടെ ഇറക്കി കൃഷ്ണയെ കോളേജിലും ഇറക്കി. അവളുടെ വണ്ടി ഇവിടെ ഇരിക്കുവാണല്ലോ. ഇങ്ങോട്ട് തിരിച്ചു വന്നപ്പോൾ കൃഷ്ണയും ഇഷാനിയും നല്ലത് പോലെ സംസാരിക്കുന്നുണ്ടായിരുന്നു.. കൂടുതലും രേവതിയെ കുറിച്ച് ആയിരുന്നു. അവിടെ വച്ചേ അവൾ ആരായിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിൽ അവളെ രണ്ട് പറയായിരുന്നു എന്നൊക്കെ കൃഷ്ണ കാറിൽ ഇരുന്നു പറഞ്ഞു..
കൃഷ്ണയെ ഇറക്കി കഴിഞ്ഞു മിച്ചം വന്ന ശ്രുതിയെ ഞങ്ങൾ തിരിച്ചു അവളുടെ വീട്ടിൽ തന്നെ കൊണ്ടു വന്നു ആക്കി. ആഷിയും ഫാത്തിമയും റെസ്റ്റോറന്റ്ൽ നിന്നും ബൈക്കിൽ നേരെ പോയിരുന്നു. പിന്നെ ഇപ്പൊ ഞങ്ങളിൽ ബാക്കി ആയത് ഞാനും ഇഷാനിയും മാത്രം. ഞങ്ങൾ മാത്രം ആയപ്പോൾ അവൾ മുന്നിലേക്ക് കയറി ഇരുന്നു..
'വീട്ടിൽ പോണുണ്ടോ..? കാർ കൊണ്ട് ഇടാൻ..?
ഇഷാനി ചോദിച്ചു
'ഓ ഇത്രയും നേരം ഇരുട്ടിയില്ലേ..? ഇനി നാളെ വല്ലോം കൊണ്ടു ഇടാം..'
ഞാൻ പറഞ്ഞു
'നമ്മൾ ഇപ്പൊ പിന്നെയും ഒരുമിച്ച് ആണ് താമസം എന്ന് അച്ഛന് അറിയുമോ..?
അവൾ ചോദിച്ചു
'ഇല്ല. ഞാൻ പറഞ്ഞില്ല അത് ഇത് വരെ.. എന്താ പറയണോ...?
'അയ്യോ വേണ്ട..'
അവൾ പറഞ്ഞു. ഞാൻ ചിരിച്ചു..
രാത്രി
💬 Comments
View all comments