0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 313.3K

എങ്ങനെ ആണ് പരിചയം..?

ഞാൻ അയാൾ പറഞ്ഞത് വിശ്വാസത്തിൽ എടുക്കാത്തത് പോലെ ചോദിച്ചു

'ഏകദേശം നമ്മൾ പരിചയപ്പെട്ടത് പോലെ തന്നെ..'

ഊമ്പിയ ഒരു ചിരി അയാളുടെ മോന്തായത്തിൽ വന്നു.

'മനസിലായില്ല...'

'നമ്മൾ എങ്ങനെ ആണ് പരിചയം.. കഞ്ചാവ് വലിക്കുന്ന സ്‌ഥലത്തു വച്ചു തമ്മിൽ കണ്ടതല്ലേ.. ഏകദേശം അത് പോലെ തന്നെ ആണ് അനിയേയും എനിക്ക് അറിയാമെന്നു കൂട്ടിക്കോ...'

അയാൾ പറഞ്ഞു

'അവൻ കഞ്ചാവ് വലിക്കാറില്ല...'

ഞാൻ തറപ്പിച്ചു പറഞ്ഞു

'എന്നോട് പറഞ്ഞാൽ ഞാൻ അത് സമ്മതിച്ചു തരില്ല. ഞങ്ങൾ തമ്മിൽ അങ്ങനെ ആയിരുന്നു ബന്ധം...'

'എന്നെക്കാൾ തനിക്കാണോ എന്റെ ചേട്ടന്റെ നിശ്ചയം...?

രോഷത്തോടെ ഞാൻ അയാളുടെ നേരെ നടന്നു..

'താൻ ദേഷ്യപ്പെടണ്ട.. ദേഷ്യം കൊള്ളാൻ വേണ്ടി പറഞ്ഞതല്ല...'

അയാൾ പ്രതിരോധത്തിന് വേണ്ടി പറഞ്ഞു

' പിന്നെ താൻ എന്ത് പുളുത്താൻ ആണ് അവനെ പറ്റി ഇല്ലാത്തത് പറഞ്ഞത്..? ഞാൻ അത് കേട്ട് ഉരിയാടാതെ നിൽക്കും എന്ന് കരുതിയോ...?

'ഹലോ അർജുൻ... ഞാൻ നിങ്ങൾക്ക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ അതിനായ് വന്നതാണ്. വഴക്ക് ഉണ്ടാക്കാൻ വന്നതല്ല...'

ഫെർണോ പറഞ്ഞു

'താൻ എനിക്ക് എന്ത് ഹെല്പ് ചെയ്യാനാണ്....?

ഞാൻ ചോദിച്ചു

'ഇന്നത്തെ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എനിക്ക് തന്നെ ഹെല്പ് ചെയ്യാൻ പറ്റും...'

'താൻ എന്താണ് ഉദ്ദേശിക്കുന്നത്....?

എനിക്ക് ഒന്നും അങ്ങോട്ട്‌ വ്യക്തമായില്ല

' എന്റെ കൂടെ ബിസിനസ് ചെയ്താൽ ഇത് പോലുള്ള പൊല്ലാപ്പുകൾ ഉണ്ടാവില്ല...'

'ബിസിനസോ..? എന്ത് ബിസിനെസ്സ്...?

ഞാൻ ചോദിച്ചു

'ഇന്ന് എക്സൈസ് വന്നു അരിച്ചു പെറുക്കിയിട്ട് പോയില്ലേ.. അത് തന്നെ.. എന്നെ വിശ്വസിക്കാം...'

അയാൾ പറഞ്ഞു

💬 Comments

View all comments