0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 62895

കയ്യിലും പിടിച്ചു കൊണ്ട് പറഞ്ഞു

'കാണിക്കാം. പിന്നെ കാണിക്കാം..'
ഇഷാനി അവളുടെ സ്‌ഥിരം ഉടായിപ്പ് ഇറക്കാൻ തുടങ്ങി

'പിന്നെ ഒന്നുമില്ല. ഇപ്പൊ അങ്ങ് കാണിച്ചാൽ മതി..'
ഞാൻ പറഞ്ഞു

'കാണിക്കാം എന്നെ പറഞ്ഞുള്ളു ഞാൻ. എപ്പോ കാണിക്കും എന്ന് പറഞ്ഞില്ല. ഞാൻ കാണിക്കാം.. ഉറപ്പായും.. '
ഇഷാനി പറഞ്ഞു

'ബെറ്റ് ഞാനാണ് ജയിച്ചത്. അപ്പോൾ ഞാൻ പറയുമ്പോ കാണിക്കണം.. അതാണ് അതിന്റെ രീതി..'

'ആ രീതി എനിക്ക് പറ്റില്ല..'
അവൾ എടുത്തടിച്ച പോലെ പറഞ്ഞു

'വാക്കിന് വില വേണം...'
ഞാൻ ദേഷ്യത്തോടെ പറഞ്ഞു

'വാക്ക് തെറ്റിച്ചില്ല. കാണിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ കാണിക്കാം നിന്നെ.. ഇപ്പൊ പറ്റില്ല..'
അവൾ കുറച്ചു മയത്തിൽ പറഞ്ഞു

'എനിക്ക് ഇപ്പൊ കാണണം. പിന്നെ എനിക്ക് കാണണ്ട..'
ഞാൻ വാശി പിടിച്ചു

'ചുമ്മാ വാശി പിടിക്കാതെ.. ഇപ്പൊ എനിക്ക് കാണിച്ചു തരാൻ പറ്റില്ല..'
അവളും ചെറിയ വാശി കാണിച്ചു

'ശെരി..'
ഞാൻ അവളുടെ കൈ വിട്ട് സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.. ഞാൻ മുഷിഞ്ഞത് അവൾ മനസിലാക്കി

'അയ്യോ പിണങ്ങല്ലേ...'
അവൾ എന്നെ ബലമായി തിരിച്ചു പിടിച്ചു അവിടെ തന്നെ ഇരുത്തി
'ഞാൻ നാളെ കാണിക്കാം.. പിണങ്ങല്ലേ...'

'വേണ്ട. എനിക്കിനി കാണണ്ട..'
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു

'എടാ വാശി പിടിക്കാതെ. നാളെ ഉറപ്പായും കാണിച്ചു തരാം. എന്റെ മുത്താണെ സത്യം.. എന്നെ വിശ്വാസം ഇല്ലേ....?
അവൾ സ്നേഹത്തിൽ എന്റെ താടിയിൽ പിടിച്ചു ചോദിച്ചു

' ഇപ്പൊ കാണണം. അല്ലെങ്കിൽ വേണ്ട..'
ഞാൻ ഒരിഞ്ചു പിന്നോട്ട് പോയില്ല. ഞാൻ അല്ലേ ജയിച്ചത്.. അപ്പോൾ ഞാൻ പറയുന്നത് പോലെ നടന്നാൽ മതി.

' ഇപ്പൊ എനിക്ക് പറ്റില്ലടാ.. പ്ലീസ്.. നാളെ നാളെ നാളെ...'
അവൾ എന്നെ സമ്മതിപ്പിക്കാൻ ട്രൈ ചെയ്തു

'അത്രേം ബുദ്ധിമുട്ടണ്ട. എനിക്കിനി കാണണ്ട..'
ഞാൻ വാശിപ്പുറത്തു പറഞ്ഞു

'അതൊക്കെ ചുമ്മാ... കള്ളന് കാണാൻ ആഗ്രഹം ഉണ്ടെന്നൊക്കെ എനിക്ക് അറിയാം..'
ഇഷാനി എന്നെ തണുപ്പിക്കാൻ ഒരു ശ്രമം നടത്തി

'പിന്നെ ഞാൻ കാണാതെ കിടക്കുവല്ലേ.. നിനക്ക് കാണിക്കാൻ അത്ര ജാഡ ആണേൽ

💬 Comments

View all comments