0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.2K

'ഹേയ്.. ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് നേരാണ്. വീട്ടിലും എല്ലാവർക്കും അവളെ ഇഷ്ടം ആയിരുന്നു. അത്ര സീരിയസ് പ്രേമം ഒന്നുമല്ല കേട്ടോ. ഒരു താല്പര്യം ഉണ്ടായിരുന്നു. പിന്നെ അവളുടെ ഇഷ്ടം ആണ് ഞങ്ങൾക്ക് എല്ലാവർക്കും വലുത്..'
ഉണ്ണി പറഞ്ഞു.

അയാൾ വെറുതെ പറഞ്ഞത് പോലെ തോന്നിയില്ല. ഒരു നാട്ടുമ്പുറത്തുകാരന്റെ നന്മ അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഉണ്ണി പോയി കഴിഞ്ഞു ഞാൻ കിടന്നു. അത് കഴിഞ്ഞു ഇഷാനിയുടെ കോൾ വന്നിരുന്നു. ഉണ്ണി കൃഷ്ണനോട് സംസാരിച്ച കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞു.

പിറ്റേന്ന് രാവിലെ കുളിച്ചു അമ്പലത്തിൽ പോയി വന്നു കഴിഞ്ഞാണ് ഞാൻ പ്രാതൽ കഴിക്കുന്നത്. ഇഷാനി ഒക്കെ വെളുപ്പിനെ എഴുന്നേറ്റ് അമ്പലത്തിൽ പോയിരുന്നു. ഫുഡ്‌ കഴിച്ചു കഴിഞ്ഞു അവൾ ഞാനുമായി അവളുടെ നാട് കാണാൻ ഇറങ്ങി. പഴയ പ്രിയദർശൻ സിനിമകളിൽ ഒക്കെ കാണുന്ന പോലെ നാഗരികത എത്തി നോക്കാത്ത പച്ചയായ ഗ്രാമം. അവൾ അമ്പലത്തിൽ പോകുന്ന ഇട വഴികളും നൃത്തം പഠിച്ച അരങ്ങും ഒക്കെ അവൾ എനിക്ക് കാണിച്ചു തന്നു.

അവിടെ വച്ചാണ് ഞാൻ ആദ്യമായ് ഫാഷൻ ഫ്രൂട്ട് കഴിക്കുന്നത്. ഇതിന് ഇത്രയും രുചി ഉണ്ടെന്ന് ഞാൻ കരുതിയില്ല. മുകൾ ഭാഗം ചെത്തി കളഞ്ഞു ഉള്ളിൽ പഞ്ചസാര കൂടിയിട്ട് സ്പൂൺ കൊണ്ട് മിക്സ്‌ ആക്കിയിട്ടു കോരി തിന്നുന്നത് ആണ് അതിന്റെ ഒരു ശൈലി. ഇഷാനി ആണ് അതെന്നെ പഠിപ്പിച്ചത്. ചെറിയ പുളിയും ഒടുക്കത്തെ രുചിയും.. വള്ളി പോലെ പടർന്നു കയറുന്ന ചെടി ആയിരുന്നു ഫാഷൻ ഫ്രൂട്ട്. വീട്ടിൽ കൊണ്ട് പോകാനായി കുറെയെണ്ണം ഞാൻ എടുത്തു വച്ചു. അവിടെ ചെന്നിട്ടു

💬 Comments

View all comments